Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
എന്നു പറഞ്ഞതുകൊണ്ട് കാണാൻ വന്നതാണ് സ്വാതി....
"സ്വാതി... എങ്ങനെ പോകുന്നു.. കാര്യങ്ങൾ പറഞ്ഞതുപോലെ എല്ലാം നടക്കുന്നില്ലെ..." ഡോക്ടർ ചോദിച്ചു..
"ഉണ്ട് ഡോക്ടർ എല്ലാം ചെയ്യുന്നുണ്ട്.."
"എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം കേട്ടോ..."
അതിനു മറുപടിയായി സ്വാതി തല കുലുക്കി..
"പിന്നെ ഞാൻ വിളിപ്പിച്ചത് എന്താണെന്നുവച്ചാൽ... മനോജിന് നാളെ ഡിസ്ചാർജ് ചെയ്യാം.. പക്ഷെ നല്ലപോലെ കെയർ ചെയ്യണം...ആഴ്ച്ചയിൽ ഒരിക്കൽ ഇവിടെ വന്നു ചെക്കപ്പ് ചെയ്യണം..."
ഡോക്ടർ പറഞ്ഞു നിർത്തി സ്വാതിയെ നോക്കിയപ്പോൾ അവിടെ ചിന്തയോടെ നിൽക്കുന്ന സ്വാതിയെ ആണ് കണ്ടത്...
അതുകണ്ടു ഡോക്ടർ തുടർന്നു...
"സ്വാതി പേടിക്കണ്ട ഇവിടെ അടുത്ത് നിങ്ങൾക്ക് താമസിക്കാൻ ഒരു വാടക വീട് ഏർപാടാക്കിയിട്ടുണ്ട്.. നിങ്ങൾക്ക് അങ്ങോട്ട് മാറാം.. എല്ലാം കാര്യങ്ങളും മോഹനൻ നോക്കിക്കൊള്ളും... പിന്നെ പത്തുമാസം എന്തായാലും എടുക്കുമല്ലോ കാര്യങ്ങൾക്ക്...
പിന്നെ മോളെ ഇങ്ങോട്ട് കൊണ്ടുപോരെ... ഇനി ഇപ്പോൾ ഇവിടെ എവിടെയെങ്കിലും പഠിക്കാം..."
സ്വാതിക്കും അതാണ് നല്ലതെന്ന് തോന്നി...
അല്ലെങ്കിൽ തന്നെ നിറവയറുമായി അവിടെ എങ്ങനെ താമസിക്കാൻ...
ഡോക്ടർക്ക് നന്ദി പറഞ്ഞു സ്വാതി പുറത്തേക്കിറങ്ങി...
അപ്പോഴാണ് ജാനുചേച്ചിയുടെ വിളി വരുന്നത്
ഹലോ ജാനുചേച്ചി
" ആ സ്വാതി മനോജിന് എങ്ങനെ ഉണ്ട് "
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ചേച്ചി...
"ആ സ്വാതി ഞാൻ വിളിച്ചത് എന്താണെന്നു വച്ചാൽ.... ഇവിടെ ഇന്നലെ നല്ല മഴയും കാറ്റുമായിരുന്നു.. ആ താഴെ നിൽക്കുന്ന മരം കടപ്പുഴകി വീട്ടിലേക്ക് മറഞ്ഞു... ഓട് മുഴുവൻ പോയി.. ഇപ്പോൾ വെള്ളം മുഴുവൻ വീട്ടിലുള്ളിലാ.."
"അയ്യോ ജാനുചേച്ചി.... ഞാൻ വരാം ചേച്ചി അങ്ങോട്ട്.. " അതും പറഞ്ഞു ഞാൻ ഡോക്ടറെ കണ്ടു മനോജേട്ടനെ നോക്കിക്കൊള്ളാൻ പറഞ്ഞു പുറത്തേക്കിറങ്ങി... സ്പെഷ്യൽ നഴ്സിനെ വച്ചതുകൊണ്ട് മനോജിന് യാതൊരു ബുദ്ധിമുട്ടും വരില്ലെന്ന് സ്വാതിക്ക് അറിയാമായിരുന്നു...
അവൾ നേരെ ബസ്സ്റ്റോപ്പിൽ ചെന്ന് വീട്ടിലേക്കുള്ള ബസിൽ കയറി..
പോകുന്ന കാര്യം മോഹനേട്ടനെ വിളിച്ചു പറയുകയും ചെയ്തു... പെട്ടെന്ന് തിരിച്ചു വരണമെന്നും.. ഇന്നത്തെ ദിവസത്തെ പ്രിത്യേകതയും ഓർമ്മിപ്പിച്ചു ഫോൺ നിർത്തി...
സ്വാതി മണിക്കൂറുകൾ പിന്നിട്ട് അവിടെ എത്തി..സ്വാതി നോക്കുമ്പോൾ വീടിന്റെ ഒത്ത നടക്കു മരം വീണിരിക്കുന്നത്.. ഭൂരിഭാഗം ഓടുകളും പൊട്ടിപോയിരുന്നു...
ദിവാകരൻചേട്ടൻ ഒരു
💬 Comments
View all comments