Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
സമയം വീണ്ടും നീങ്ങി.. അപ്പോഴാണ് ജാനുചേച്ചി വിളിക്കുന്നത്..
" ആ സ്വാതി.. ഈ രാത്രികൊണ്ട് ഒന്നും ആകില്ലെന്ന്.. ഒരു രണ്ട് ദിവസം കിട്ടിയാൽ പിരിച്ചാണേലും ഒപ്പിക്കാം.."
ആ പ്രതീക്ഷയും അസ്തമിച്ചു... അപ്പോഴാണ്.. ഒരു സിസ്റ്റർ വീണ്ടും ഓടിപോകുന്നത് കാണുന്നത് തിരികെ വരുമ്പോൾ പുറകെ ഡോക്ടറും ഉണ്ടായിരുന്നു...
പുറത്തേക്കുവന്ന ഡോക്ർ ഒന്നുകൂടെ പറഞ്ഞു,സീരിയസ് ആണ് വച്ചു താമസിപ്പിക്കാൻ പറ്റില്ലെന്ന്.. അതോടെ സ്വാതിയുടെ ചിന്തകൾ പലവഴിക്ക് പോയി..
കുറച്ചു നേരം ചിന്തിച്ചിരുന്ന ശേഷം... സ്വാതി എന്തോ ഉറപ്പിച്ചപോലെ ഡോക്ടറുടെ അടുത്തേക്ക് പോയി..
"ഡോക്ടർ... " സ്വാതി ക്യാബിനിന്റെ വാതിൽ തുറന്നു വിളിച്ചു...
ഒരു നിമിഷം ഡോക്ടർ സ്വാതിയെ നോക്കി.., കരഞ്ഞു തളർന്നിരിരുന്നു അവൾ...
"കയറിവാ സ്വാതി..."
സ്വാതി കയറി ഡോക്ടറുടെ മുന്നിൽ തല കുനിച്ചിരുന്നു..
"പൈസ റെഡി ആയോ സ്വാതി... "ഡോക്ടർ ചോദിച്ചു...
അതിനു കരച്ചിൽ മാത്രമായിരുന്നു സ്വാതിയുടെ മറുപടി...
"ഡോക്ടറെ എനിക്ക് പെട്ടന്ന് ഇത്രയും തുക ഉണ്ടാക്കാൻ കഴിയില്ല... "സ്വാതി ഒന്ന് ഏങ്ങി..
"ഡോക്ടർ.. കുറച്ചു മുമ്പ് വന്ന ആള് പറഞ്ഞില്ലെ സറഗേറ്റ് മദർ ആകാൻ.. എനിക്ക് എനിക്ക്.. അത് സമ്മതമാണ്.. ഡോക്ടർ ഒന്നു അദ്ദേഹത്തെ വിളിച്ചു ഈ ഓപ്പറേഷനു വേണ്ട പണം പകരം തരാൻ പറയാമോ..."
സ്വാതി പറഞ്ഞു...
"എടോ താൻ ഇത് എന്തറിഞ്ഞിട്ടാ... ഇത് സ്വാതി ഉദ്ദേശിക്കുന്നപോലെ ഒന്നല്ല..." ഡോക്ടർ പറഞ്ഞു നിർത്തി...
"എനിക്കു എന്തായാലും കുഴപ്പമില്ല ഡോക്ടർ.. എന്റെ മനോജേട്ടനെ രക്ഷിച്ചാൽ മതി..." സ്വാതി തൊഴുകയ്യോടെ പറഞ്ഞു ...
"സ്വാതി... ഇതിൽ താൻ ഗർഭം ധരിച്ചാൽ മാത്രം പോരാ.. ആ കുഞ്ഞിന്റെ അച്ഛനെകൂടി സ്വീകരിക്കേണ്ടിവരും.."
💬 Comments
View all comments