Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
സങ്കടം സഹിക്കാൻ കഴിയാതെ അവിടെ നിന്നു കരഞ്ഞു...
കുഞ്ഞുമായി മറ്റൊരു വണ്ടിയിൽ കയറി അവർ ഋഷിയുടെ വീട്ടിലേക്കുപോയി...
ആ വണ്ടി അകന്നുപോകുന്നതും നോക്കി സ്വാതി അവിടെ തറഞ്ഞു നിന്നു...
"സ്വാതി വണ്ടിയിൽ കയറു നമുക്ക് പോകാം" മോഹനൻ പറഞ്ഞതും സ്വാതി എങ്ങനെയോ വണ്ടിയിൽ കയറിയിരുന്നു..
"എല്ലാം നഷ്ടപെട്ടിരിക്കുന്നു... ഭർത്താവ് കുഞ്ഞ് എല്ലാം ..." സ്വാതി വണ്ടിയിലിരുന്നു പൊട്ടി കരഞ്ഞു....
സ്വാതിയും കുഞ്ഞും രണ്ടുവഴിക്ക് അവരുടെ ജീവിത യാത്ര തുടർന്നു....
..................................................
ഒരാഴ്ച്ചക്കു ശേഷം.....
"സ്വാതി.. സ്വാതി..."
"എന്താ ജാനുചേച്ചി.. "ജാനുവിന്റെ വിളികേട്ട് അവൾ വീട്ടിൽ നിന്ന് പുറത്തേക്കു വന്നു....
"ഒന്നും ഇല്ല.. നീ എന്തെടുക്കുകയാണെന്ന് നോക്കാൻ വന്നതാ...."
"ഒന്നും ഇല്ല ചേച്ചി.. കുറച്ചു വെള്ളം വയ്ക്കുകയായിരുന്നു..."
"എന്തിനാ സ്വാതി വയ്യാതെ ഇരിക്കുമ്പോ ഇതൊക്കെ ചെയ്യുന്നെ പറഞ്ഞാൽ ഞാൻ ചെയ്തു തരില്ലെ..." ജാനു സ്നേഹത്തോടെ ശകാരിച്ചു
"അതൊന്നും സാരമില്ല ചേച്ചി.. ചെറിയ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എനിക്കു ഭ്രാന്താകും അതാ.."
"മ്മ് ഞാൻ വൈകിട്ട് വരാം അതുവരെ നീ അവിടെ വിശ്രമിക്ക്...."
അതും പറഞ്ഞു ജാനു തിരിഞ്ഞു നടന്നു...
"എന്തൊക്കെ അനുഭവിക്കണം ആ കൊച്ചു.." തിരിഞ്ഞു നടക്കുന്നതിനിടയിൽ ജാനു ചേച്ചി ഓർത്തു..
ഹോസ്പിറ്റലിൽനിന്ന് വന്നതിനു ശേഷം സ്വാതിക്ക് അവിടെ പിന്നെ കിടക്കാൻ തോന്നിയില്ല...എല്ലാം നഷ്ടപെട്ടവളായി മോളോടൊപ്പം അവൾ തിരികെ ഹൈറേഞ്ച് പിടിച്ചു....
ഇടക്ക് മോഹനോട് പറഞ്ഞു സ്വാതി തകർന്ന വീട് ശെരിയാക്കി എടുത്തിരുന്നു... ഇവിടെ വന്നു ജനുചേച്ചിയോട് കിടന്നതൊഴിച്ചു വാക്കി എല്ലാം പറഞ്ഞപ്പോഴെ സ്വാതി വിങ്ങിപൊട്ടിയിരുന്നു...ഭക്ഷണംപോലും കഴിക്കാൻ കൂട്ടാക്കാതെയിരുന്ന സ്വാതിയെ ജനുവാണ് പിന്നീട് നോക്കിയത്...
സ്വാതി അവളുടെ കല്ലിച്ച മാറിടത്തിലെ
💬 Comments
View all comments