ദി ടൈം 1 [Fang leng]
📝 Ongoing
👁 124.4K views ❤ 279 likes 💬 24 comments
ദി ടൈം 1 The Time Part 1 | Author : Fang Leng
ട്രിവാൻഡ്രത്തെ പ്രശസ്ഥമായ ഒരു മൾട്ടി സ്‌പെഷ്യലറ്റി ഹോസ്പിറ്റൽ
"വിട് എനിക്ക് മരിക്കണം എനിക്കിവിടെ കിടക്കണ്ട എനിക്ക് മരിക്കണം എന്നെ വിടാൻ "
റൂമിനുള്ളിൽ നിന്ന് ഇത്തരത്തിലുള്ള ഓച്ചകൾ കേട്ടാണ് dr സാം ആ റൂമിനുള്ളിലേക്ക് കയറിയത്
സാം :എന്താ ഇവിടെ എന്താ ഇത് വല്ല ചന്തയുമാണോ
നേഴ്‌സ് :അത് സാർ ഈ കുട്ടി
സാം :ഇതാരാ പുതിയ പേഷ്യന്റ് ആണോ
നേഴ്സ് :അതെ സാർ വന്നിട്ട് അര മണിക്കൂർ ആകുന്നു വന്നത് മുതൽ ബഹളം ആണ്
സാം :എന്താ കേസ്
നേഴ്‌സ് :സൂയിസൈഡ് അറ്റംപ്റ്റ് ആണ് സാർ വീട്ടുകാർ ഒരു വിധത്തിലാ ഇവിടെ എത്തിച്ചത് ഇപ്പോൾ ഇവിടെയുള്ള നേഴ്‌സ് മാരെയൊക്കെ തെറിവിളിക്കുകയാണ് ഇപ്പോൾ തന്നെ മരിക്കണം എന്ന് മരുന്നൊന്നും കഴിക്കുന്നുമില്ല
സാം :ഓഹ് അപ്പോൾ അതാണ് പ്രശ്നം ഉം
സാം പതിയെ നേഴ്സിന്റെ കയ്യിലുണ്ടായിരുന്ന പേഷിന്റ് ഡീറ്റെയിൽസ് പതിയെ വായിച്ചു ശേഷം
"അപ്പോൾ ജീനക്ക് മരിക്കണം അല്ലേ "
ജീന :അതേ മരിക്കണം ഇപ്പോ മരിക്കണം
സാം :ഉം അല്ല അങ്ങനെ മരിക്കണം എന്നുണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി കട്ടി കൂടിയ കയറിൽ തൂങ്ങിയാൽ പോരായിരുന്നോ ഇതിപ്പോൾ കയറും പൊട്ടി എല്ലാവരും അറിയുകയും ചെയ്തു ഞങ്ങൾക്കും പണിയായി ഇനി അടുത്ത തവണ റോപ്പ് കയർ ഉപയോഗിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാകാതെ മുകളിലോട്ട് പോകാം
നേഴ്‌സ് :സാർ എന്തൊക്കെയാ ഈ..
സാം :നിങ്ങൾപൊക്കോ ഇത് ഞാൻ നോക്കികൊള്ളാം
നേഴ്‌സ് :സാർ അത്
സാം :സാരമില്ല
💬 Comments
View all comments