0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 208

അവൻ കേട്ടില്ല എന്നോട് ആരും ക്ഷമിക്കില്ല എന്റെ ഈ ജീവിതം അതെനിക്കൊരു ഭാരമായിതോന്നു"

സാം :ഇവൾ എന്തൊക്കെയാ ഈ എഴുതുന്നെ ആരാ ഈ അരുൺ ഇനി അവൻ കാരണമാണോ റിയ

സാം ബാക്കി വായിച്ചു

"ഇന്നും ഞാൻ വീട്ടിൽ ഒറ്റക്കാണ് അച്ഛൻ കഴിക്കാനുള്ളതൊക്കെ പുറത്ത് നിന്ന് വാങ്ങി വെച്ചിട്ടുണ്ട് എന്നാൽ അച്ഛന് എന്നോട് സംസാരിക്കാൻ ഒട്ടും സമയമില്ല ഞാൻ കഴിച്ചോ എനിക്ക് സുഖമാണോ ഇതൊന്നും അച്ഛന് അറിയണ്ട സത്യത്തിൽ ഞാൻ പൂർണമായും ഒറ്റപ്പെട്ടു ഒരുപക്ഷെ ഇത് ഞാൻ അർഹിക്കുന്നുണ്ടാകും അല്ലേ "

ഇത് വായിച്ച സാമിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

പെട്ടെന്നാണ് സാമിന്റെ കയ്യിലിരുന്ന ഡയറിയിലെ പേജുകൾ നനയാൻ തുടങ്ങി

സാം :ഇതെങ്ങനെയാ ഇതിൽ നനവ് പടന്നത്

സാം അത്ഭുതത്തോടെ ഡയറിയിൽ നോക്കി വേഗത്തിൽ ഡയറിയിൽ കൂടുതൽ നനവ് പടർന്നുകൊണ്ടേയിരുന്നു

സാം :ഇനി... ഇനിയവൾ കരയുകയായിരിക്കുമോ അതെ

സാം വേഗം തന്നെ തന്റെ കിടക്കയിൽ നിന്ന് എഴുനേറ്റു

**************************--**************

അല്പസമയത്തിന് ശേഷം റിയയുടെ റൂം

റിയ തന്റെ ഡയറിയിൽമുഖം പൂഴ്ത്തി കരഞ്ഞു കൊണ്ടേയിരുന്നു സമയം പിന്നെയും കടന്നുപോയി അവളുടെ കണ്ണുനീർ അപ്പോഴും തോർന്നിരുന്നില്ല അവ പതിയെ ഡയറിയിൽ വീണു കൊണ്ടേയിരുന്നു

"ടക് ടക് "

പെട്ടെന്നാണ് ജനാലയിൽ നിന്ന് റിയ ആ ശബ്ദം കേട്ടത് ഉടൻ തന്നെ അവൾ കസേരയിൽ നിന്ന് എഴുനേൽറ്റു ശേഷം പതിയെ ജനലിനടുത്തേക്ക് നടന്നു

റിയ :ആരാ അത്

"ടക് ടക് " വീണ്ടും ജനാലയിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി

റിയ :ആരാന്നല്ലേ ചോദിച്ചത്

"റിയ ഇത് ഞാനാ സാം ഈ ജനാല ഒന്ന് തുറക്ക് " സാം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

റിയ :നീയോ നീ എന്താ ഇവിടെ

സാം :ഒന്ന് തുറക്ക് റിയ ഞാൻ ഇപ്പോൾ താഴെ വീഴും

സാം ദയനീയമായി പറഞ്ഞു ഇത് കേട്ട റിയ പതിയെ ജനാല തുറന്നു അന്നേരം അവൾ കണ്ടത് ജനാലയുടെ സൈഡിൽ തൂങ്ങി പിടിച്ചു കിടക്കുന്ന സാമിനെയാണ്‌

റിയ :നിനക്കെന്താടാ വട്ടാണോ

സാം :ഓഹ് സംസാരിച്ചുകൊണ്ട് നിൽക്കാതെ പിടിച്ചു കയറ്റ് റിയാ ഞാൻ

💬 Comments

View all comments