Chapter Title : ദി ടൈം 3 [Fang leng]
റിയയുടെ വീടൊക്കെ ഒന്ന് കണ്ടിട്ട് ഞാൻ പോയേക്കാം ഇവിടെ ആരും ഇല്ല എന്നല്ലേ പറഞ്ഞത് അപ്പോൾ പ്രശ്നം ഇല്ലല്ലോ
റിയ :നീ എന്താ കളിക്കുവാണോ വേഗം പോകാൻ നോക്ക്
എന്നാൽ സാം റിയ പറഞ്ഞത് കേൾക്കാതെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി
"ടാ അവിടെ നിക്ക് "
റിയ സാമിന് പുറകേ ചെന്നു
സാം :ഹോ വലിയ വീടാണല്ലോ നീ നല്ല റിച്ച് ആണല്ലോ റിയ
ഇത്രയും പറഞ്ഞു സാം പതിയെ പടികെട്ടുകൾ ഇറങ്ങി താഴേക്കെത്തി
റിയ :നിനക്ക് എന്തിന്റെ കുഴപ്പമാടാ ഒന്ന് പോ
സാം പെട്ടെന്ന് തന്നെ അവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജ് തുറന്നു
സാം :വലിയ ഫ്രിഡ്ജ് ഒക്കെയാ പക്ഷെ ഒന്നുമില്ലല്ലോ റിയ
റിയ വേഗം തന്നെ ഫ്രിഡ്ജ് വലിച്ചടച്ചു
റിയ :എന്റെ കയ്യിന്ന് ചാവണ്ടെങ്കിൽ പൊക്കോ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്
എന്നാൽ സാം റിയ പറയുന്നത് ശ്രദ്ധിക്കാതെ കിച്ചണിലേക്ക് കയറി
സാം :ഇതെന്താ റിയ ഇവിടെ ഒരു പൊതി
സാം പതിയെ അത് തുറന്നു
സാം :ഓഹ് ചപ്പാത്തിയാണല്ലോ ആകെ മുരണ്ടുപോയി നീ എന്താ ഇത് കഴിക്കാത്തത്
റിയ :ഞാൻ കഴിച്ചില്ലെങ്കിൽ നിനക്കെന്താ ഇത് വല്യ ശല്യം ആയല്ലോ
സാം :ശല്യം എന്നൊക്കെ പറയുമെങ്കിലും ഞാൻ അടുത്തുള്ളത് നിനക്ക് ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം
റിയ :ആര് പറഞ്ഞു ആര് പറഞ്ഞെന്ന് പൊട്ടൻ സോഡാകുപ്പി ഇറങ്ങി പോടാ ഇവിടുന്ന്
ഇത് കേട്ട സാം പതിയെ പൊതിയുമായി ഫ്രിഡ്ജിനടുത്തേക്ക് എത്തി ശേഷം പതിയെ അത് ഫ്രിഡ്ജിൽ വച്ചു
സാം :അച്ഛൻ വരുമ്പോൾ കഴിക്കാൻ ഇത് എടുത്ത് കൊടുത്തേക്ക് ഞാൻ ചൂടോടെ എന്തെങ്കിലും ഉണ്ടാക്കാം
ഇത്രയും പറഞ്ഞു സാം വീണ്ടും കിച്ചണിൽലേക്ക് കയറി
റിയ :ഇറങ്ങെടാ എന്റെ കിച്ചണിൽ നിന്ന് നീ ഇവിടെ ഒന്നും ഉണ്ടാക്കണ്ട എനിക്ക് ഒന്നും വേണ്ട
സാം :അതിന് നിനക്ക് ആര് തരുന്നു ഇത് എനിക്ക് വേണ്ടിയാ വീടിന്റെ മുകളിലൊക്കെ പറ്റിപിടിച്ചു കയറിയതല്ലേ നല്ല വിശപ്പ്
ഇത്രയും പറഞ്ഞു സാം ഗ്യാസ് ഓൺ ചെയ്തു
ഇത് കണ്ട റിയ ദേഷ്യത്തോടെ അടുത്ത സോഫയിൽ
💬 Comments
View all comments