0%

Chapter Title : ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍]

Author : Pamman Junior Read All Parts 476

ഋഷികേശ് രാജിന്റെ കോള്‍ വന്നു. ''മിസ്റ്റര്‍... ന്യൂസ് ഫ്‌ളാഷ് വിട്ടോളൂ... ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ഞങ്ങള്‍ ചെയ്തിട്ടുണ്ട്...''

''അതേ... മിസ്റ്റര്‍ ഡിജിപി ... ഇതിന് പിന്നില്‍...''

''ഒന്നും വ്യക്തമല്ല... സിഎമ്മിന് സംശയം അന്താരാഷ്ട്ര തീവ്രവാദികളെ തന്നെയാണ്... ഹോംമിനിസ്റ്ററും മിസ്സിങ്ങല്ലേ... അപ്പോള്‍ ചെറിയ ആളുകളൊന്നുമല്ല ഇതിന് പിന്നിലെന്ന് വ്യക്തമാണ്... സീ... മിസ്റ്റര്‍ ബ്രണ്ണന്‍... തത്ക്കാലം പിന്നില്‍ ആരെന്നത് കൊടുക്കണ്ട... അതൊരുപക്ഷേ ഒരു കമ്മ്യൂണില്‍ ഇഷ്യൂ ആവാന്‍ സാധ്യതയുണ്ട്...''

''ഓ... യേസ്....'' ബ്രണ്ണന്‍ രാജന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് സ്റ്റുഡിയോയിലേക്ക് വിളിക്കാന്‍ ലാന്‍ഡ്‌ഫോണ്‍ റിസീവര്‍ എടുത്തു.

സന്ധ്യമയങ്ങി തുടങ്ങിയതേയുണ്ടായിരുന്നുള്ളു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍. വഞ്ചിനാട് എക്‌സ്പ്രസ് വന്നിട്ട് പോയിട്ടേയുള്ളു. യാത്രക്കാരുടെ തിരക്ക് നന്നെ കുറവാണ്.

തിരുവനന്തപുരത്തു നിന്നും ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ ദീപ്തി ഐപിഎസ് സ്റ്റേഷന്‍ കവാടത്തിലേക്ക് നടക്കുകയാണ്. ടൈറ്റ് ജീന്‍സും ചുവന്ന ടീ ഷര്‍ട്ടുമാണ് വേഷം. വടിവൊത്ത തുടകളും നിതംബവും നന്നായി വ്യക്തമാക്കുന്ന ആ ജീന്‍സില്‍ ഒരു മാദകറാണിയെപ്പോലെയാണ് ദീപ്തി ഐപിഎസിനെ തോന്നിയത്. അപരിചിതര്‍ക്ക് കാണുമ്പോള്‍ ഒന്ന് കമന്റടിക്കാന്‍ തോന്നിപോകുന്ന ആകാരവടിവ്.

കവാടത്തിനടുത്ത് എത്തിയപ്പോഴാണ് ടിവിയിലെ ആ ഫ്‌ളാഷ് ന്യൂസ് ശ്രദ്ധിച്ചത്.

....ആഭ്യന്തരമന്ത്രിയുടെ മകന്‍ ഔദ്യോഗിക വാഹനത്തില്‍ കൊല്ലപ്പെട്ട നിലയില്‍, ആരോഗ്യമന്ത്രിയെ കാണാനില്ല...

അതുകണ്ടപ്പോള്‍ ദീപ്തിയുടെ മനസ്സില്‍ വല്ലാത്ത ദേഷ്യം ഇരച്ചുവന്നു. എല്ലാ ഔദ്യോഗിക തിരക്കുകളും മാറ്റിവെച്ചിട്ട് വെറും സാധാരണക്കാരിയായി വലിയമ്മയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ദീപ്തി ഐപിഎസ്. രണ്ട് മാസം മുന്‍പ് മൂന്ന് ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നതിനാല്‍ ഔദ്യോഗിക ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പലപ്പോഴും അവധി എടുക്കുന്ന ദിവസങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായി

💬 Comments

View all comments