Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
നിന്റെ ബാപ്പ അത്രയ്ക്ക് കഷ്ടപ്പെട്ടാണ് അത് ഇവിടെ വരെ എത്തിച്ചത് ...... ഞാൻ യെന്നാൽ ആവും വിധം അത് നന്നായി കൊണ്ടുപോകുന്നു ........
ഫാത്തിമ ........ കട മാത്രമല്ലല്ലോ എന്നെയും എന്റെ ബാപ്പ പൊന്നുപോലെ തന്നെയാ വളർത്തിയത് ....... പിന്നെ കടയിൽ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട് ......
മാസ്സി ....... ആ കടയിൽ ജോലിക്കായി നിന്നതാ നിന്റെ 'ഉമ്മ ........
ഫാത്തിമ ........ ഇനി അത് പോലെ ആരെങ്കിലും കേറി ഇങ്ങോട്ട് വരുമോന്നാ എന്റെ പേടി .........
മാസ്സി ....... നിന്നെയും ഞാൻ പൊന്നുപോലെ അല്ലേ നോക്കുന്നത് ?
ഫാത്തിമ ........ ഓഹ് .... പിന്നെ ?
മാസ്സി ....... എടി നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല ....... നീ വല്ലതും കഴിക്കാനെടുത്തേ
ഫാത്തിമ ........ അതിനൊരു കുറവും വരുത്തരുത് ........ കൊച്ചിനാണെങ്കിൽ എന്നും അസുഖം തന്നെ ........ ബാക്കിയുള്ളവർ ഇവിടെ കഷ്ടപ്പെടുകയാണ് ........
മാസ്സി ........ എന്തിന് ?
ഫാത്തിമ അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി ........
പിറ്റേന്ന് എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടുന്നത് കേട്ട് അലി വാതിൽ തുറന്നു നോക്കി ........ കുഞ്ഞുമായി ഫാത്തിമ വാതിൽ പടിയിൽ നിൽക്കുന്നു .........
അലി ....... ആഹ് ഫാത്തി അകത്തേക്കു വാ ........
ഫാത്തിമയെ അവൻ സെറ്റിയിൽ ഇരുത്തി ..........
അലി ........ ആഹ് .... ഫാത്തി കുടിക്കാൻ വല്ലതും എടുക്കാം ...... ആദ്യമായല്ലേ ഇങ്ങോട്ടേക്ക് വരുന്നത് .........
ഫാത്തിമ ....... വേണ്ട മോനെ ........ ഇവൾക്ക് കൊടുക്കാൻ മരുന്ന് തീർന്നുപോയി
💬 Comments
View all comments