Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
........... ഞാൻ വേണമെങ്കിൽ ഫൈസൽ സാഹിബിനെ കൊണ്ട് മോനെ വിളിപ്പിക്കാം ..... ഫൈസൽ സാഹിബിനും കൂടി ഷെയർ ഉള്ള ഹോട്ടൽ ആണിത് ....... മോൻ വെറുതെ ടെൻഷൻ അടിക്കണ്ടാ ........
അലി ........ ഓക്കേ അതൊന്നും വേണ്ടാ ..... അവർക്ക് പുറം പരിചയം ഒന്നും ഇല്ല ആദ്യമായ ഇത്രയും ദൂരത്തേക്ക് പോകുന്നത് ....... ഹിന്ദി അത്ര നന്നായിട്ടൊന്നും സംസാരിക്കാൻ അവർക്ക് അറിയില്ല ......... എന്തെകിലും പ്രെശ്നം അയാൾ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ....... അവിടെന്ന് സാധനം എടുത്താൽ വലിയ ലാഭം കിട്ടും എന്ന് മാസ്സി പറഞ്ഞിട്ടാ ....... ഞാൻ പോകാൻ സമ്മതിച്ചത് ........ അറിയാമല്ലോ ചെറിയൊരു തുണിക്കടയാണ് ഞങ്ങളുടേത് ....... ഞാൻ IAS കോച്ചിങ്ങിന് പഠിക്കുകയാണ് ......... ക്‌ളാസ് കളയേണ്ടെന്ന് വിചാരിച്ചാണ് ബാപ്പ എന്നെ ഇവിടെ നിർത്തിയിട്ട് പോയത് ....... സഹായിക്കണം ..... വേറൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ....... മാസ്സി ചെയ്യുന്ന തെണ്ടിത്തരങ്ങൾക്ക് എന്റെ ബാപ്പയും ഉമ്മയും ബലിയാടാവരുത് ..... ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ .... അച്ഛനും അമ്മയും ഒറ്റക്കായിപോയാൽ ഒരു മകന്റെ ഗതികേട് സാറിന് മനസ്സിലാകുമല്ലോ ?
മാനേജർ ...... Mr. അലി നിങ്ങൾ ടെൻഷൻ അടിക്കേണ്ട ....... ഞങ്ങൾ ഇല്ലേ ഇവിടെ ........ ഫൈസൽ സാഹിബിനെകൊണ്ട് ഇപ്പോൾ ഞാൻ വിളിപ്പിക്കാം .... അലി ഒരു ടെൻഷനും വേണ്ടാ ......... ഫൈസൽ സാർ അലിയെ വിളിക്കും .........
മാനേജർ ഫോൺ കട്ട് ചെയ്തു ......... ഫോൺ അബ്ബാസിനെ ഏൽപ്പിച്ചു ........ അലിയുടെ ഫോൺ നമ്പറും വാങ്ങി പോയി .........
അബ്ബാസ് അലിയെ വിളിച്ചു ........ അലി ........ ഞങ്ങൾ ഏതാ ചെയ്യേണ്ടത് ..........
അലി ........ ബാപ്പ കുറച്ചു സമയം വെയിറ്റ് ചെയ്യ് ഞാൻ ഇപ്പോൾ വിളിക്കാം ......... ബാപ്പ റൂമിലേക്ക് പൊയ്ക്കോ .... നിങ്ങൾ പേടിക്കയൊന്നും വേണ്ട ........ എന്നെ ഇപ്പോൾ ഫാത്തിമയുടെ ബാപ്പ വിളിക്കും ....
അബ്ബാസ് ........ മോനെ നീ അവളെയും കുഞ്ഞിനേയും കൂടി നന്നായി നോക്കണേ ....... മാസ്സിയുടെ കാര്യം മനസ്സിൽ വച്ച് അവളോടൊന്നും തോന്നരുതേ ......... ചില ആൾക്കാർ എങ്ങിനെയാ
💬 Comments
View all comments