Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]
ആഗ്രഹിക്കുന്നത്" തന്റെ മുന്നിലിരിക്കുന്ന വ്യക്തി ഒന്നും സംസാരിക്കാത്തത് കൊണ്ട് അയാളോടായി അരുൺ ചോദിച്ചു.
"സാർ എന്റെ പേര് പ്രേമചന്ദ്രൻ. ഞാനിപ്പോൾ വല്ലാത്തൊരു ദുഃഖത്തിലാണ്. ഒരു പക്ഷേ നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയും എന്ന തോന്നലാണ് ഞാനിപ്പോൾ ഇവിടെ ഇരിക്കാൻ കാരണം"
"എങ്ങനെയാണ് ഞാൻ നിങ്ങളെ സഹായിക്കേണ്ടത് എന്ന് പറയൂ"
"സാർ എന്റെ മകൾ രശ്മിചന്ദ്രനെ കാണാതായിട്ട് ഇന്നേത്തേക്ക് ഒരാഴ്ച കഴിഞ്ഞു."
"ഇത് വരെ പോലീസിൽ കേസ് കൊടുത്തില്ലേ"
"കൊടുത്തു പക്ഷേ ഇതുവരെയും അതുകൊണ്ട് ഒരു പ്രയോജനമുണ്ടായിട്ടില്ല. അത് കൊണ്ടാണ് ഈ കേസ് ഒരു ഡിറ്റക്ടീവിനെ ഏൽപിച്ചാലോ എന്ന് ആലോചിച്ചത് ആ അന്വേഷണം എന്നെ ഇവിടെയും എത്തിച്ചു."
ടിംഗ് ഡോങ്.. കോളിംഗ് ബെൽ ഒന്നുകൂടി അടിച്ചു. പ്രേമചന്ദ്രൻ പരിഭ്രമത്തോടെ വാതിലിനുനേർക്ക് നോക്കി.
പുറത്തുള്ളത് ഗോകുൽ ആയിരിക്കുമെന്ന് അരുണിന് ഊഹം ഉണ്ടായിരുന്നു. "കയറിവരൂ ഗോകുൽ" അരുൺ കുറച്ചു ഉറക്കെ പറഞ്ഞു.
വാതിലിന് ഹാൻഡിൽ തിരിച്ച് ഡോർ തുറന്ന് ഗോകുൽ അകത്തുകയറി. അവൻ പ്രേമചന്ദ്രന് സമീപമുണ്ടായിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു. ഓടി വന്ന ഗോകുൽ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.അവന്റെ ഷർട്ട് വിയർപ്പിൽ കുതിർന്നിരുന്നു.
"സർ ഭയപ്പെടേണ്ട. ഇത് എന്റെ സഹപ്രവർത്തകൻ ഡിറ്റക്ടീവ് ഗോകുൽ" അരുൺ വാതിൽ തുറന്നു വന്നയാളെ പ്രേമചന്ദ്രന് പരിചയപ്പെടുത്തി.
ഗോകുൽ ചോദ്യഭാവത്തിൽ നോക്കി. സമാധാനിക്കൂ എന്ന രീതിയിൽ അരുൺ കണ്ണടച്ചു. "സർ ഇദ്ദേഹത്തിനു വേണ്ടി ഒന്നുകൂടി വിവരിക്കാമോ" അരുൺ പ്രേമചന്ദ്രനോട് റിക്വസ്റ്റ് ചെയ്തു.
''വേണ്ട സർ.... സാറ് ബാക്കി പറഞ്ഞോളൂ... ഞാൻ അരുണിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിക്കോളാം" ഗോകുൽ പ്രേമചന്ദ്രനോടായി പറഞ്ഞു.
"സാറിന് ആരെയെങ്കിലും സംശയമുണ്ടോ അതായത് ഒരു
💬 Comments
View all comments