0%

Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]

Author : Kambikathakal Read All Parts 267

നടന്നു. ആ പൊതിമേൾപ്പുറത്ത് വെച്ച ശേഷം അവൻ അടുക്കയിൽ പോയി രണ്ട് പ്ലേറ്റുകളുമായി മടങ്ങിയെത്തി.

അലി ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ ആക്കിയ ശേഷം ഡൈനിങ്ങ് ടേബിളിനു നേർക്ക് നടന്നു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

"രാമേട്ടാ ഇന്ന് രാത്രി നമുക്ക് സ്പെഷ്യൽ ഡ്യൂട്ടി ഉണ്ട്." രാത്രി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന കോൺസ്റ്റബിൾ രാമനോടായി എസ് ഐ സ്വാമിനാഥൻ പറഞ്ഞു.

"സർ, എന്റെ ഡ്യൂട്ടി കഴിഞ്ഞതായിരുന്നു. ഞാൻ വീട്ടിൽ പോകാൻ ഒരുങ്ങുകയാണ്." തന്റെ ഡ്യൂട്ടി കഴിഞ്ഞില്ലെന്ന ചിന്തയിലാണ് എസ് ഐ സ്വാമിനാഥൻ അങ്ങനെ പറഞ്ഞത് എന്നോർത്ത് രാമൻ വിശദീകരിച്ചു.

"അതാണ് രാമേട്ടാ ഞാൻ സ്പെഷ്യൽ ഡ്യൂട്ടി എന്ന് പറഞ്ഞത്."

"അത്... സാർ...." അയാൾ എന്തോ പറയാൻ ഒരുങ്ങി.

"വീട്ടിൽ പോയി വിവരം പറഞ്ഞോളൂ. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡി ആകുമ്പോഴേക്കും ഞാൻ അങ്ങോട്ട് എത്താം."

"എന്താ സർ കാര്യം.?" സ്വാമിനാഥന്റെ സംസാരത്തിൽ നിന്നും എന്തോ പ്രധാനപ്പെട്ട കാര്യത്തിനാണ് പോകുന്നതെന്ന് അയാൾക്ക് മനസ്സിലായി.

"നന്ദൻ മേനോൻ കൊല്ലപ്പെട്ട ലോഡ്ജിൽ ഇന്ന് അദ്ദേഹത്തെ കൊന്ന ആളുകൾ വരാൻ ഇടയുണ്ട് എന്നൊരു സംശയം. അങ്ങനെ അവർ അവിടെ കയറുകയാണെങ്കിൽ അവരെ ഇന്ന് തന്നെ പോകണം."

"സർ, ആരുപറഞ്ഞു വിവരം. അങ്ങനെയാരും കയറും എന്ന് എനിക്ക് തോന്നുന്നില്ല. ഒന്നാമത് ഇന്ന് പോലീസ് സീൽ വച്ച് റൂം. അത് തുറക്കാൻ അത്ര പെട്ടെന്നൊന്നും ആരും ധൈര്യപ്പെടില്ല."

"നേരത്തെ ഇവിടെ വന്നിരുന്ന അരുൺ അരുൺ പറഞ്ഞതാണ്. അവൻ പറഞ്ഞതു മുഴുവൻ ഞാൻ അപ്പാടെ വിഴുങ്ങിയിട്ടൊന്നുമില്ല. എന്നാലും അത് ശരിയാവാനുള്ള ചെറിയൊരു സാധ്യതയുണ്ട്. അഥവാ അത് ശരിയായാൽ പിന്നെ അതേ കുറിച്ച്

💬 Comments

View all comments