Chapter Title : ഡിറ്റക്ടീവ് അരുൺ 2 [Yaser]
അത് നടക്കില്ല.." ഫോണിൽ നോക്കിക്കൊണ്ടിരുന്ന അയാൾ മുഖമുയർത്തി അരുണിന്റെ മുഖത്തുനോക്കി മറുപടി നൽകി. ശേഷം അയാളുടെ നോട്ടം വീണ്ടും തന്റെ മൊബൈലിലേക്ക് തന്നെയായി
"അല്ല സർ.. ഇന്ന് ഞാൻ അതിനല്ല വന്നത്. എനിക്ക് രശ്മിയുടെ അറ്റൻഡൻസ് ഒന്ന് കണ്ടാൽ മതി. കോളേജിലെ അവളുടെ വരവ് പോക്ക് എങ്ങനെയായിരുന്നു എന്ന് ഒന്ന് അറിയാനാണ്." ഗോകുൽ പറഞ്ഞു
"ശരി ഞാൻ രശ്മിയുടെ പ്രൊഫസറോട് പറയാം. അതിന് പ്രശ്നമൊന്നുമില്ല." അരുൺ പോലീസുകാരൻ ആണെന്ന് തെറ്റിദ്ധരിച്ചതിനാൽ പ്രിൻസിപ്പാൾ മറുപടി നൽകി.
"എങ്കിൽ ഞാൻ ഇപ്പോൾ തന്നെ രശ്മിയുടെ പ്രൊഫസറെ കണ്ടാലോ.? അരുൺ അത്യുത്സാഹത്തോടെ ചോദിച്ചു.
"വേണ്ട.. ഫസ്റ്റ് പിരീഡ് ഏകദേശം കഴിയാറായി.. അദ്ദേഹം ഉടനെ എത്തും അതിനുശേഷം ചോദിച്ചാൽ പോരേ." അരുണിനോട് പ്രിൻസിപ്പാൾ മറുചോദ്യം ചോദിച്ചു.
"മതി സർ എനിക്ക് അത്ര വലിയ തിരക്കൊന്നുമില്ല."
"പിന്നെ കല്യാണപ്പെണ്ണിനെ കുറിച്ചുള്ള അന്വേഷണം സിബിഐ അന്വേഷിക്കുന്നത് പോലെ ആയാൽ ചെക്കന് പെണ്ണ് കിട്ടില്ലട്ടോ." ചെറു ചിരിയോടെ അയാൾ അരുണിനോട് പറഞ്ഞു.
"ഇങ്ങനെയൊക്കെ അന്വേഷിച്ചു തൃപ്തിപ്പെട്ടത് മതി എന്നാണ് അവരുടെ അഭിപ്രായം. പിന്നെ അതിനെതിരെ ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു ക്രിമിനൽ മൈൻഡ് ഉള്ള പെൺകുട്ടി ആവരുത് എന്നേ അവർക്ക് നിർബന്ധമുള്ളൂ. അല്ലാതെ വേറെ ഒന്നും ഇല്ല." അരുണും ചിരിയോടെ തന്നെ മറുപടി നൽകി.
"ഓക്കേ എങ്കിൽ നിങ്ങൾ വെയിറ്റിംഗ് റൂമിലേക്ക് ഇരുന്നോളൂ. ജയചന്ദ്രൻ എത്തിയാൽ നിങ്ങളെ അറിയിക്കാം. എനിക്ക് ചെറിയ ചില ജോലികൾ കൂടി ബാക്കിയുണ്ട്." മറുപടി പറഞ്ഞതിനു ശേഷം അയാൾ വീണ്ടും മൊബൈലിലേക്ക് തന്നെ മുഖം താഴ്ത്തി.
"ശരി സാർ" അരുൺ. കസേരയിൽ നിന്ന്
💬 Comments
View all comments