0%

Chapter Title : ഡിറ്റക്ടീവ് അരുൺ 2 [Yaser]

Author : Kambikathakal Read All Parts 280

പക്ഷേ ആ കുട്ടിയുടെ വീട്ടിലെ രണ്ടാനമ്മയുടെ ഉപദ്രവം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനായി അവൾ വീട്ടിലിരിക്കുന്ന സമയം മുഴുവനും പഠനത്തിനായാണ് ചിലവഴിച്ചത്. അതുകൊണ്ടായിരിക്കാം അവൾ പഠനത്തിൽ മുന്നേറാൻ കാരണം." ജയചന്ദ്രൻ പറഞ്ഞു നിർത്തി.

"നിങ്ങൾ ഇപ്പോൾ പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ആ കുട്ടിക്ക് ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലേ."

"അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല സർ.. സൂര്യൻ,  ചന്ദ്രിക എന്നിവരായിരുന്നു അവളുടെ കൂട്ടുകാർ. അധികം സംസാരിക്കാത്ത കൊണ്ടാവാം അവൾക്ക് കൂടുതൽ കൂട്ടുകാർ  ഇല്ലാതെ പോയത്."

"ഓക്കേ ഇനി എനിക്ക് അറിയേണ്ടത് മറ്റൊരു കാര്യമാണ്. കാണാതായ ദിവസം,  അതായത് കഴിഞ്ഞ ചൊവ്വാഴ്ച... രശ്മി കോളേജിൽ പോവാനായി വീട്ടിൽനിന്നിറങ്ങി. എന്നാൽ അന്ന് അവൾ കോളേജിലേക്ക് എത്തിയിരുന്നോ.? "

"ഇല്ല സർ അന്ന് ചന്ദ്രികയും ലീവ് ആയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സംശയമൊന്നും തോന്നിയില്ല. കാരണം അവരിലൊരാൾ ലീവ് ഉണ്ടെങ്കിൽ മിക്കവാറും രണ്ടാമത്തെയാളും ലീവ് ആക്കുകയായിരുന്നു പതിവ്." അയാൾ സംശയമേതും ഇല്ലാതെ മറുപടി നൽകി.

അരുണിന്റെ മനസ്സിൽ ഒരു മഞ്ഞു മഴ പെയ്ത അനുഭൂതി ഉണ്ടായി. ജയചന്ദ്രൻ നാവിൽ നിന്നും  ചന്ദ്രികയുടെ പേര് കേട്ടപ്പോൾ. "നന്ദിയുണ്ട് സാർ തന്ന വിവരങ്ങൾക്ക്." അരുൺ കസേരയിൽനിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

"ഇത്രയേ ഉള്ളൊ അറിയാൻ.?  ഞാൻ ആകെ പേടിച്ചു പോയിരുന്നു." ചെറുചിരിയോടെ ജയചന്ദ്രൻ പറഞ്ഞു.

"ഇത്രയേ ഉള്ളൂ.. ഒരു കല്യാണ കാര്യത്തിൽ ഇത്രയൊക്കെ ചോദിച്ചാൽ പോരെ." അതേ ചിരിയോടെ അരുൺ മറുപടി നൽകി. അതിനു ശേഷം അവൻ പുറത്തേക്കു നടന്നു.

ബൊലേറോയിൽ ചെന്നുകയറുമ്പോൾ അവനെയും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു ഗോകുൽ. ഇത്തവണ അവർ

💬 Comments

View all comments