Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]
ഗോകുൽ. അത് കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുന്നുമുണ്ട്. ഇനി നമ്മുടെ ഓരോ നിക്കവും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണമെന്നുള്ളതിന്റെ തെളിവാണ് നമ്മൾക് ഈ കിട്ടിയ എഴുത്ത്."
"അരുൺ ഈ കടലാസ് എവിടെ നിന്ന് കിട്ടി." എന്തോ ചിന്തിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു.
"ഷട്ടർ തുറന്നതിന് ശേഷമാണ് കണ്ടത്. അടഞ്ഞ് കിടക്കുന്ന വാതിലിനടിയിലേക്ക് നീക്കിവെച്ച വിധമാണ് കിടന്നിരുന്നത്. എന്താ നീ ഇതാരാ ഇവിടെ കൊണ്ട് വെച്ചതെന്നതിനെക്കുറിച്ചാണോ ചിന്തിക്കുന്നത്."
"അതെ കുറിച്ച് കൂടുതൽ എന്താ അന്വേഷിക്കാൻ. രശ്മിയെ തട്ടിക്കൊണ്ട് പോയവരായിരിക്കും അതെന്ന കാര്യത്തിൽ സംശയമേയില്ല."
"ഞാൻ ആ കാര്യമല്ല ഗോകുൽ ഉദ്ദേശിച്ചത്. ഞാൻ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇവിടെ നിന്ന് പോയത്. അതിനു ശേഷമായിരിക്കുമല്ലോ ഇവിടെ ആ കടലാസ് കൊണ്ടു വന്നിട്ടത്. അയാളെ ഈ ഫ്ലാറ്റിന്റെ സെക്യൂരിറ്റിക്കാരൻ ജോയിച്ചേട്ടൻ കണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. നമുക്കദ്ദേഹത്തോടൊന്ന് ചോദിച്ചു നോക്കിയാലോ.? അതാണ് ഞാനുദ്ദേശിച്ചത് ഗോകുൽ."
"ഓകെ എങ്കിൽ നമുക്ക് ജോയി ചേട്ടന്റെ അടുത്തേക്ക് പോവാം." അവരിരുവരും എഴുന്നേറ്റ് ജോയിച്ചേട്ടന്റ മുറിയിലേക്ക് നടന്നു.
ആ ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിട്ടിക്കാരനാണ് ജോയിച്ചേട്ടൻ. അയാൾക്ക് രാത്രി സമയത്ത് മാത്രമാണ് ഡ്യൂട്ടിയുള്ളത് ഏകദേശം അറുപതിനോടടുത്ത് പ്രായമുള്ള അയാൾക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല. ഫ്ലാറ്റിന്റെ കാർ പാർക്കിങ് ഏരിയയിൽ ഉള്ള ഒരു കുടുസ് മുറിയിലാണ് അയാളുടെ താമസം.
അരുണും ഗോകുലും കോണിയിറങ്ങി വേഗം തന്നെ ജോയിച്ചേട്ടന്റെ മുറിക്ക് മുന്നിലെത്തി. "ജോയിച്ചേട്ടാ." അരുൺ വിളിച്ചു.
"ആരാ." കഴിച്ചുക്കൊണ്ടിരിക്കുന്ന ദോശക്ക് മുന്നിൽ നിന്നെഴുന്നേറ്റ് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് അയാൾ അവരോട് ചോദിച്ചു ചോദിച്ചു. അവരെ കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി.
"ഞങ്ങളെ മനസ്സിലായില്ലേ 2D
💬 Comments
View all comments