Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
"അരുൺ നിനക്ക് ആ കുട്ടികൾ പറഞ്ഞത് ശരിയാണോ എന്നറിയാനാണെങ്കിൽ രണ്ടാമത്തെ കടക്കാരൻ ഈ രണ്ട് കുട്ടികളെ കണ്ടിരുന്നോ എന്നറിഞ്ഞാൽ മതി."
"അതേ നന്ദേട്ടാ. ആ രണ്ടാമത്തെ വ്യാപാരിയെ കണ്ട് അയാളോട് ചോദിച്ചാൽ ഇപ്പോഴുള്ള പ്രശ്നത്തിന് പരിഹാരമുണ്ടാവും." അരുണിന്റെ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
"എങ്കിൽ അരുൺ ഞാനിപ്പോൾ തന്നെ അതേ കുറിച്ചൊന്നന്വേഷിച്ചാലോ.?"
"ശരി നന്ദേട്ടാ എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അദ്ദേഹത്തെ ഒന്ന് കാണൂ. നിങ്ങൾ പോയി വരുമ്പോഴേക്കും ചന്ദ്രികയുടെ കാര്യത്തിലും ഞാനൊരു തീരുമാനമുണ്ടാക്കാം."
"ശരി അരുൺ ഞാൻ പോയിട്ടു വരാം." നന്ദൻ മേനോൻ ഓഫീസിനു പുറത്തേക്ക് നടന്നു.
നന്ദൻ മേനോൻ മുറി വിട്ട് പുറത്തേക്കിറങ്ങുന്നത് നോക്കിക്കൊണ്ട് അരുൺ കസാരയിലേക്ക് ചാരി മിഴികൾ അടച്ചു. വാതിൽ അടയുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി. പതിയെ അവന്റെ മനസ്സിൽ ഒരു പെൺ കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.അത് ചന്ദ്രികയുടേതായിരുന്നു.
അവൻ വേഗം മൊബൈലെടുത്ത് രശ്മിയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോകൾ പരിശോദിച്ചു. അപ്പോഴാണ് ഫോൺ നമ്പറുകൾ എഴുതിയ ഡയറിയുടെ ഫോട്ടോ അവന്റെ ശ്രദ്ധയിൽ പെട്ടത്.
അവന്റെ മിഴികൾ അതിലൂടെ അരിച്ചിറങ്ങി. ചന്ദ്രികയുടെ നമ്പറും അവന്റെ ശ്രദ്ധയിൽ പെട്ടു. വേഗം തന്നെ അവൻ മേശവലിപ്പ് തുറന്ന് പേനയും പേപ്പറും എടുത്ത് ആ നമ്പർ കടലാസിലേക്ക് പകർത്തി.
പേപ്പറിൽ നമ്പർ കുറിച്ചെടുത്ത ശേഷം ഗാലറിയിൽ നിന്നും പുറത്ത് കടന്ന അരുൺ ഡയൽ പാഡിൽ ആ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. അവന്റെ വിരലുകളെ വിറയൽ ബാധിച്ചിരുന്നു.
അവൻ കോൾ ബട്ടണിൽ വിരലമർത്തിയ ശേഷം ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു. ബെൽ അടിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ
💬 Comments
View all comments