0%

Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]

Author : Kambikathakal Read All Parts 485

സംശയം തോന്നിയ വണ്ടികളൊന്നും ഇപ്പോൾ ഈ പരിസരത്ത് പോലും കാണാനില്ലെന്നും നീ തന്നെയാണ് പറഞ്ഞത് അതവർ നമ്മൾ കാണും എന്ന് ഭയപ്പെട്ട് തന്നെയാണ് അതുകൊണ്ട് നമ്മളുടെ കണ്ണെത്താത്ത ഒരു അകലം അവർ പാലിക്കും ആ സമയമാണ് ഇനി നമുക്ക് മുന്നിലുള്ളത്."

"ഒക്കെ നന്ദേട്ടാ. വീടിനകത്തേക്ക് ബൊലേറോ കടക്കുമ്പോൾ തന്നെ എന്തായാലും വാഹനം സ്പീഡ് കുറയും ആ തക്കത്തിന് ഞാൻ ചാടിയിറങ്ങിക്കോളാം. അതിനായി നന്ദേട്ടൻ വണ്ടി നിർത്തി തരേണ്ട ആവശ്യമില്ല."

"യെസ് അരുൺ. നമ്മുടെ മുന്നിലുള്ള സമയത്തിന്റെ പ്രാധാന്യം നീ മനസ്സിലാക്കിയെന്ന് തോന്നുന്നു."

മറുപടിയായി അരുൺ ഒന്നു പുഞ്ചിരിച്ചു അതേയുള്ളൂ.

അര കിലോമീറ്ററോളം മുന്നോട്ടുപോയപ്പോൾ വലതു സൈഡിൽ ആയി കണ്ട ഗേറ്റ് ഉള്ളിലേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് നന്ദൻ മേനോൻ ബൊലേറോ കയറ്റി. അരുൺ സമയം കളയാതെ പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.

ഗേറ്റിനകത്ത് ഉണ്ടായിരുന്ന ഒരാൾ അവർ കയറിയ ഉടൻ തന്നെ ഗേറ്റ് അടച്ചു. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത, റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണുന്ന ഒരിടത്ത് അരുൺ നിൽപ്പ് ഉറപ്പിച്ചു.

നന്ദൻ മേനോൻ വീടിന്റെ പുറകുവശത്തെ മുറ്റത്ത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ ബൊലേറോ നിർത്തി അതിൽ നിന്ന് ഇറങ്ങി മുൻവശത്തേക്ക് വന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളെ നിരീക്ഷിച്ച് മുറ്റത്തിന്റെ മറ്റൊരു കോണിൽ അയാളും നിലയുറപ്പിച്ചു.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും അരുണിനെ സംശയം തോന്നിയിരുന്ന വണ്ടികളിൽ ഒന്നു പോലും ആ വഴി കടന്നു പോയില്ല.

"അരുൺ കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. നമുക്ക് ഉടൻ തന്നെ വേഷം മാറണം. നിന്റെ

💬 Comments

View all comments