Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
തഴക്കമായാൽ പിന്നെ പ്രശ്നമുണ്ടാവില്ല." അയാൾ അരുണിനോട് പറഞ്ഞു
"എങ്കിൽ നന്ദേട്ടാ, ഉസ്മാനിക്കാ ഞാനിറങ്ങുകയാണ്. പ്രാർത്ഥിക്കണം എനിക്ക് വേണ്ടി." അവരിരുവരോടുമായി അങ്ങനെ പറഞ്ഞ ശേഷം അരുൺ താക്കോലുമായി പുറത്തേക്കിറങ്ങി.
അവൻ വീടിന് വലം വെച്ച് ബൊലേറോ നിർത്തിയിട്ടതിനരികിൽ എത്തി. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ മറ്റൊരു സൈഡിൽ നിർത്തിയിട്ട രാജദൂത് ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ അതിൽ കയറി.അഞ്ചാറ് തവണ ശ്രമിക്കേണ്ടി വന്നു ഒന്ന് സ്റ്റാർട്ടായി കിട്ടാൻ അവനത് സ്റ്റാർട്ട് ആയതിനു ശേഷം ബൈക്കിൽ കൊളുത്തി വെച്ചിരുന്ന ഹെൽമെറ്റെടുത്ത് തലയിൽ വെച്ചു. അവൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ബൈക്ക് മുമ്പോട്ടെടുത്തു.
അന്വേഷണം എവിടെ നിന്ന് തുടങ്ങണമെന്നായിരുന്നു ബൈക്കോടിക്കുമ്പോൾ അരുണിന്റെ മനസ്സിനെ അലട്ടിയിരുന്ന ചിന്ത. വഴിയിൽ കാണുന്ന വർക്ക്ഷോപ്പുകളിലെല്ലാം കയറിയിറങ്ങാം എന്ന തീരുമാനത്തിലാണ് അതവനെ എത്തിച്ചത്.
അവൻ വഴിയിൽ കണ്ട ലോറി വർക്ക്‌ഷോപ്പുകളിലെല്ലാം കയറിയിറങ്ങി. ആറാമത്തെ വർക്ക്ഷോപ്പിൽ കയറിയപ്പോൾ അവിടെ നന്നാക്കാനായി നിർത്തിയിട്ടിരിക്കുന്ന ഒരു ലോറി കണ്ടു. അവൻ അത് നോക്കിക്കൊണ്ട് അതിനു ചുറ്റും നടക്കാൻ തുടങ്ങി.
"ആരാ അവിടെ.? എന്താ കാര്യം.?" പെട്ടന്നാണ് ആ ചോദ്യങ്ങൾ അരുണിന്റെ കാതിൽ മുഴങ്ങിയത്. അവൻ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. വർക്ക്ഷോപ്പിലെ ജോലിക്കാരനാണ്.
"ഈ ലോറി ഇവിടെ കൊണ്ട് വന്നിട്ട് എത്ര ദിവസമായി." അരുൺ മീശ പിരിച്ചു കൊണ്ട് മറുചോദ്യമെറിഞ്ഞു. ലോറിയിൽ വെൽഡിങ്ങ് ചെയ്തയിടങ്ങളിൽ പെയ്ന്റ് അടിക്കാത്തത് കണ്ടത് കൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്.
"നാലു ദിവസമായി കാണും സാറേ." അയാൾ മറുപടി നൽകി. അരുണിന്റെ കുലീനമായ വസ്ത്രദാരണവും ചോദ്യം ചോദിച്ചപ്പോൾ മീശ പിരിച്ചതും കണ്ടത് കൊണ്ടാണ് അയാൾ അങ്ങനെ
💬 Comments
View all comments