Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
കഴിച്ചശേഷം വീണ്ടും പൊളിമാർക്കറ്റിലെത്തി. പൊളിച്ചിട്ട വാഹനങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു പയ്യൻ അരുണിനെ സമീപിച്ചു. "എന്നാ വേണം ശാർ." അവൻ അരുണിനോടായി ചോദിച്ചു.
നിന്റെ മുതലാളിയെ ഒന്ന് കാണണം"അരുൺ ആ പയ്യന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ പറഞ്ഞ കാര്യം അവന് വ്യക്തമായില്ല എന്ന് മനസ്സിലായി. "എനക്ക് ഉന്നൂടെ മുതലാളിയെ പാക്കണം." അരുൺ തനിക്ക് അറിയാവുന്ന തമിഴിൽ അവന് മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടി പറഞ്ഞു.
"വാങ്കോ ശാർ." അവൻ വാഹനപ്രേതങ്ങൾക്കിടയിലൂടെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു. അരുൺ അവനെ അനുഗമിച്ചു.
"ശാർ നീങ്കെ ഇങ്കെ നില്ല് നാ ഇപ്പോ വറേൻ." ഗോഡൗണിന് മുന്നിലെത്തിയപ്പോൾ ആ പയ്യൻ അരുണിനോട് പറഞ്ഞു. അരുൺ പതിയെ തലകുലുക്കി. പയ്യൻ അതിനകത്തേക്ക് കയറുന്നത് അരുൺ കണ്ടു.
"അയ്യാ.. അയ്യാവെ പാക്റത്ക്കാകെ കേരളാവിൽ നിന്ത് യാരോ വന്തിരുക്ക്." പയ്യന്റെ ശബ്ദം അതിനുള്ളിൽ നിന്നും അരുൺ കേട്ടു.
"യാര്."
"തെരിയാത് അയ്യാ."
"യാര് എന്ന കാര്യം എന്ന് തെരിയാതെ ഇങ്കെ കൂട്ടി വന്നിരുക്ക്. അറിവ് കെട്ടമുണ്ഡം... ശറി അന്ത ആളോട് ഇങ്കെ വര ശൊല്ല്." ആ പയ്യനെ ശകാരിച്ച് കൊണ്ടയാൾ പറഞ്ഞു.
ഭയത്തോടെ ആ പയ്യൻ ഗോഡൗണിനു പുറത്തേക്ക് വരുന്നത് അരുൺ കണ്ടു. അവന്റെ സംഭാഷണത്തിനു കാത്തു നിൽക്കാതെ അരുൺ അതിനകത്തേക്ക് കയറി.
ആ പയ്യൻ ഒരു ദീർഘ നിശ്വാസത്തോടെ താൻ വന്നയിടത്തേക്ക് തന്നെ മടങ്ങി.
ലോറികളുടെ അഴിച്ച പല ഭാഗങ്ങളും അതിനുള്ളിൽ അങ്ങിങ്ങായി വേർത്തിരിച്ച് കൂട്ടിയിട്ടിരിക്കുന്നത് അരുൺ കണ്ടു. അവക്കിടയിൽ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്ന മൂന്ന് തടിമാടന്മാരും ഉണ്ടായിരുന്നു.
"എന്ന ശാർ
💬 Comments
View all comments