0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 427

തിരയുന്ന ആൾ ഇതുതന്നെയാണെന്ന്. നന്ദൻ മേനോൻ അയാളുടെ മുഖത്തേക്ക് പല തവണ സൂക്ഷിച്ചു നോക്കി. ആ മുഖം നന്നായി മനസ്സിൽ പതിപ്പിച്ചു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ഏകദേശം എട്ടു മണിയോട് അടുത്തപ്പോഴാണ് നന്ദൻ മേനോൻ അരുണിന്റെ അടുത്തെത്തിയത്. അപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

"അരുൺ നമ്മളെ പിന്തുടർന്ന് ഗ്യാംങിലെ ഒരുത്തനെ കണ്ടെത്താൻ പറ്റി. ഇനി എനിക്ക് ഈ യാചക വേഷം ആവശ്യമില്ല." വളരെ സന്തോഷത്തോടെ ആയിരുന്നു നന്ദൻ മേനോൻ അത് പറഞ്ഞത്..

"സത്യമാണോ നന്ദേട്ടാ ഈ പറയുന്നത്. " അത്ഭുതത്തോടെ ആയിരുന്നു അരുണിനെ ചോദ്യം.

"നാളെ മുതൽ ഞാൻ അയാളെ പിന്തുടർന്നു പോവുകയാണ്. അതിൽ നിന്നും നമുക്ക് കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിയും എന്നു തോന്നുന്നു." ആത്മവിശ്വാസത്തോടെ ആയിരുന്നു നന്ദൻ മേനോന്റെ മറുപടി.

"പക്ഷേ നന്ദേട്ടാ ഇനി അതിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നെ പ്രേമചന്ദ്രൻ വിളിച്ചത് ആ കാര്യം പറയാൻ ആയിരുന്നു. രശ്മിയെ കണ്ടെത്തുക എന്നതായിരുന്നു നമ്മുടെ ഡ്യൂട്ടി. അവളുടെ ബോഡി കണ്ടെത്തിയ സ്ഥിതിക്ക് അ നമ്മുടെ അന്വേഷണം അവസാനിപ്പിക്കാനാണ് പ്രേമചന്ദ്രന് നിർദ്ദേശം." നിരാശയോടെയാണ് അരുൺ നന്ദൻ മേനോനോട് അത് പറഞ്ഞത്.

നന്ദൻ മേനോൻറെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു സന്തോഷം എങ്ങോ പോയി മറഞ്ഞു. അതു കണ്ട അരുണിന്റെ മനസ്സിലും ഒരു വിങ്ങൽ ഉണ്ടായിരുന്നു.

"അപ്പോൾ നമ്മുടെ അന്വേഷണം വെറുതെയായി എന്നാണോ നീ പറയുന്നത്." നന്ദന മേനോന്റെ അടുത്ത ചോദ്യം വന്നു.

"അതെ നന്ദേട്ടാ. ഇനി നമ്മൾ മനസ്സിലാക്കിയ കാര്യങ്ങളും നമ്മൾ ശേഖരിച്ച് തെളിവുകളും പോലീസിന് കൈമാറാം. ഇനി അവനെ പോലീസ് അന്വേഷിക്കട്ടെ."

"വേണ്ട ആരുൺ. പെട്ടെന്ന് അങ്ങനെ

💬 Comments

View all comments