0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 714

നെറ്റിയിൽ ചുളിവുകൾ വീണു. "അപ്പോൾ ലാപ്ടോപ്പും വോയ്സ് റെക്കോർഡറും കണ്ടെത്തണം അല്ലേ." ഫോൺ അരുണിന് തിരികെ നൽകിക്കൊണ്ടു് അലി ചോദിച്ചു.

" അതേ. ഈ മെസേജ് ഞാൻ രാത്രി തന്നെ കണ്ടിരുന്നു. അപ്പോൾ എനിക്ക് ലാപ്ടോപ്പ് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. വോയ്സ് റെക്കോർഡർ കിട്ടിയില്ല. പോലിസ് എനിക്ക് മുമ്പേ ഇവിടെത്തിയാൽ ഒരു പക്ഷേ അത് നമ്മുടെ കയ്യിൽ കിട്ടിയെന്ന് വരില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ വാതിൽ പൂട്ടിപ്പോയത്." അരുൺ വിശദീകരിച്ചു.

"അപ്പോൾ നമുക്കെത്രയും പെട്ടന്ന് ആ വോയ്സ് റെക്കോർഡർ തിരഞ്ഞെടുക്കണം അല്ലേ സാർ."

"അതേ. അതിന് ശേഷം മാത്രമേ നമുക്കീ വിവരം പുറത്തറിയിക്കാൻ കഴിയൂ." മറുപടി നൽകുന്നതിനൊപ്പം തന്നെ അരുൺ തിരച്ചിലാരംഭിച്ചു കഴിഞ്ഞിരുന്നു.

അരുണിന് ആദ്യം നന്ദന്റെ മൊബൈൽ ഫോണാണ് കിട്ടിയത്. അതവൻ ഓപ്പൺ ചെയ്ത് പരിശോദിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. അതിൽ നിന്ന് അരുണിനയച്ച മെസേജും അതിലുണ്ടായിരുന്നില്ല. അവൻ വീണ്ടും തിരച്ചിലാരംഭിച്ചു.

കുറച്ച് സമയത്തെ തിരച്ചിലിനകം തന്നെ അവരിരുവർക്കും അത് കണ്ടെത്താൻ കഴിഞ്ഞു. അലമാരയിലെ വസ്ത്രത്തിനടിയിൽ നിന്നാണ് അരുണിന് അത് കിട്ടിയത്.

"അലി, സാധനം കിട്ടി. മാറ്റിയ സാധനങ്ങൾ യഥാസ്ഥാനത്ത് വെച്ചാൽ നമുക്ക് മടങ്ങാം." അരുൺ വോയ്സ് റെക്കോർഡർ അലിക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു.

തിരച്ചിലിനായി മാറ്റിയ സാധനങ്ങൾ അവരിരുവരും കൂടി പെട്ടന്ന് തന്നെ തിരച്ചിലിനായി നിരത്തിയ സാധനങ്ങൾ യഥാസ്ഥാനത്ത് തിരികെ വെച്ചു.

അനന്തരം അരുൺ പുറത്തിറങ്ങി പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി. "അലി. നീ വന്ന് വണ്ടിയിൽ കയറ്. എത്രയും പെട്ടന്ന് തന്നെ നമുക്ക് ഇവിടെ നിന്ന് മടങ്ങണം."

"എന്തിനാണ് സാർ

💬 Comments

View all comments