0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 719

സമയം കൊണ്ട് തന്നെ അവർ അരുൺ പറഞ്ഞ കമ്പ്യൂട്ടർ ഷോപ്പിനു മുന്നിലെത്തി. അരുൺ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിങ്ങ് കാർഡും കുറച്ച് രൂപയുമെടുത്ത് അലിക്ക് നൽകി.

അലി അത് വാങ്ങി പോക്കറ്റിലിട്ട ശേഷം ഷോപ്പിനകത്തേക്ക് കയറിപ്പോയി.

അരുൺ നന്ദൻ മേനോന്റെ ലോഡ്‌ജിലെത്തുമ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടം രൂപപ്പെട്ടിരുന്നു. നന്ദന്റെ മരണം പൊതു ജനത്തിന് മുന്നിലെത്തിക്കാൻ തന്റെ ആവശ്യം വരാത്തതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു.

"എന്താ ചേട്ടാ സംഭവം. കുറേയതികം ആളുകൾ കൂടിയിട്ടുണ്ടല്ലോ.?" അരുൺ ഒന്നുമറിഞ്ഞിട്ടില്ലാത്തവനെ പോലെ അവിടെ കൂടി നിന്ന ആളുകളിൽ ഒരാളോട് ചോദിച്ചു.

"ഒരാള് കെട്ടിത്തൂങ്ങി ചത്തിരിക്കുന്നു. അവനൊക്കെ എന്തിന്റെ കേടാണാവോ." അൽപം അരിശത്തോടെയാണയാൾ മറുപടി പറഞ്ഞത്.

"ആരാ ചേട്ടാ സംഗതി ആദ്യം കണ്ടത്." അരുൺ വീണ്ടും ചോദിച്ചു.

"ഇവിടെ തുടക്കാൻ വരുന്ന സ്ത്രീയാണ്ടെന്ന് തോന്നുന്നു."

"പോലീസിലാെന്നും അറിയിച്ചില്ലേ.?"

"ചെന്ന് ചോദിച്ച് നോക്ക്. കുറേ നേരമായൊരുത്തൻ ശല്യം ചെയ്യുന്നു." കോപത്തോടെ അയിരുന്നു അയാളുടെ മറുപടി.

"സാേറി ചേട്ടാ അറിയാനുളള ആകാംഷ കൊണ്ട് ചോദിച്ചതാണ്. മാത്രവുമല്ല മരണപ്പെട്ടയാൾ എന്റെ സഹപ്രവർത്തകർ കൂടി ആയിരുന്നു."

"അയ്യോ സോറിട്ടോ. ഞാൻ കരുതി വഴിയെ പോകുന്നവർ കാര്യമറിയാൻ നിർത്തി ചോദിക്കാറുണ്ട്. ഇതും അത് പോലെയുള്ളവരാണെന്ന് ഞാൻ കരുതിപ്പോയി സാർ. പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഉടനെ എത്താമെന്നാണ് പറഞ്ഞത്." അയാൾ പുഞ്ചിരിയോടെ മറുപടി നൽകി.

അരുണിന്റെ മനസ്സിനൊരു സുഖം തോന്നി. അവൻ ആശ്വാസത്തോടെ ലോഡ്ജിന്റെ മറ്റൊരു കോണിലേക്ക് മാറി നിന്ന് രംഗം നിരീക്ഷിക്കാൻ തുടങ്ങി.

ആളുകൾ പിന്നെയും വന്ന് കൊണ്ടിരുന്നു. അവർ തമ്മിൽ തമ്മിൽ നന്ദന്റെ മരണത്തെ കുറിച്ച് പല കഥകളും മെനഞ്ഞു.

💬 Comments

View all comments