Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
ഭഗീരഥൻ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
തലേന്നത്തെ തീരുമാനപ്രകാരം മറീനാ ഹോട്ടലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു രാകേഷും ഭഗീരഥനും. നന്ദൻ മേനോന്റെ മരണമറിഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു അവർ. നന്ദൻ മേനോനെ എങ്ങനെയാണ് കൊലപ്പെടുത്തിയതായിരുന്നു രാകേഷ് വിവരിച്ചു കാെണ്ടിരുന്നത്.
"അതേ." രാകേഷ് മറുപടി നൽകി.
"നിങ്ങൾ അവനെക്കൊണ്ട് ആത്മഹത്യ കുറിപ്പെഴുതിച്ച് അവനെക്കൊണ്ട് തന്നെ അവന്റെ കഴുത്തിൽ കയർ കുരുക്കി. ശേഷം സൂര്യൻ സ്റ്റൂൾ ചവിട്ടി മറിച്ചു. ബാക്കി പറഞ്ഞില്ലല്ലോ.
"ആ... ഒരു കാര്യം വിട്ട് പോയി. ഇന്നലെ നമ്മൾ ഇവിടെ നിന്ന് സംസാരിച്ചതെല്ലാം ആ ചെറ്റ റെക്കോർഡ് ചെയ്തിരുന്നു.അത് ലാപ് ടോപ്പിലൂടെ അയാൾ കേൾക്കുകയും ചെയ്തിരുന്നു. ആ ലാപ്ടോപിന്റെ ഹാർഡ് ഡിസ്കും ഞങ്ങൾ അഴിച്ചെടുത്തു." മുന്നിലുണ്ടായിരുന്ന ബിയർ കുപ്പി വായയിലേക്ക് കമിഴ്ത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.
"എന്ത്.? നമ്മുടെ ഇന്നലെത്ത സംഭാഷണം നന്ദൻ മേനോൻ റെക്കോർഡ് ചെയ്തെന്നോ.? എങ്ങനെ.?" ഞെട്ടലോടെ ആയിരുന്നു ഭഗീരഥന്റെ ചോദ്യങ്ങൾ.
"അതേ. അവന്റെ ലാപ് ടോപ്പിൽ നിന്ന് തന്നെയാണ് ഞങ്ങളത് കേൾക്കാനിടയായത്. അത് കൊണ്ട് തന്നെ അതിന്റെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കുകയും ചെയ്തു." സന്തോഷത്തോടെ ബിയർ വീണ്ടും വായിലേക്ക് കമിഴ്ത്തി ക്കൊണ്ട് രാകേഷ് പറഞ്ഞു.
"രാകേഷ്. നന്ദൻ മേനോൻ നമ്മളിരുന്നതിന്റെ അടുത്തെവിടെയും ലാപ്ടോപ്പ് ഒളിപ്പിച്ച് വെച്ചല്ല സംഭാഷണം റെക്കോർഡ് ചെയ്തത്. അതിനവൻ മറ്റൊരു ഉപകരണമാവും ഉപയോഗിച്ചത്. അത് നിങ്ങൾക്ക് കിട്ടിയോ.?"
"ഇല്ല സാർ. അങ്ങനെയൊന്നിന്റെ സാധ്യതയെ കുറിച്ച് ഞങ്ങളപ്പോൾ ചിന്തിച്ചിട്ട് പോലുമില്ല. അതിപ്പോൾ മറ്റാരുടെയെങ്കിലും കയ്യിൽ കിട്ടിയിട്ടുണ്ടാവുമോ.?" ഞെട്ടലോടെ ആയിരുന്നു രാകേഷിന്റെ ചോദ്യം. കുടിച്ച ബിയറിന്റെ ലഹരി ആവിയാവാൻ തുടങ്ങിയത് അവനറിഞ്ഞു.
"എടാ വിവരം കെട്ടവനേ. നീ
💬 Comments
View all comments