Chapter Title : ദിവാകരേട്ടന്റെ മോള് ദിവ്യ bY Praveen
ഒത്തുകൂടി. കള്ളുകുടിച്ചു. ഒരു ഗ്ലാസ് വേറെ. അത് ദിവാകരേട്ടനായി മാത്രം. ബഹളമില്ല, പാട്ടില്ല.
കിടക്കപ്പായിൽ കിടന്നു എല്ലാവരും കാതോർത്തു. ഇല്ല ദിവാകരേട്ടൻ പാടിയില്ല. എയ്ഡ്സ് രോഗി പാടാറില്ലെന്നു തോന്നുന്നു. ആരുടെയും മുഖത്തുനോക്കാനാവാതെ ഉണ്ണിയേട്ടൻ മേമയുടെ നാട്ടിൽ ജോലിക്കു പോയി. ദിവ്യയുടെ കൂടെയുള്ള കുട്ടികൾ സ്കൂളിൽ പോക്ക് വേറെ വഴിക്കാക്കി. ദിവ്യയുടെ വരവ് കാത്തിരിക്കുന്നവരെല്ലാം ഇല്ലാതായി. ഞാനും.
ദിവ്യയുടെ ചുറ്റുമുള്ള പ്രകാശമില്ലാതായി. പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ എല്ലാവരും മാറി നിൽക്കും. ദിവ്യയും പുറകിൽപോയി ഊഴം കാത്തു നിക്കാറുമില്ല. എയ്ഡ്സ് രോഗിയുടെ മകൾ ഊഴത്തിനായി കാത്തുനിക്കേണ്ടതില്ല. 'അമ്മ പതിവുപോലെ ദിവ്യക്കുള്ള പാലെത്തിച്ചു കൊടുത്തു.
ദിവാകരേട്ടൻ വളരെ ക്ഷീണിതനായിരിക്കുന്നു. ഉയരം പോലും കുറഞ്ഞതായി തോന്നി. പുഴക്കടവിൽ അവഗണന കൂടി വന്നതോടെ ദിവാകരേട്ടൻ കിടപ്പു സുരേന്ദ്രേട്ടന്റെ പീടികത്തിണ്ണയിലേക്കു മാറ്റി. കിടപ്പു തുടങ്ങിയതിന്റെ രണ്ടാം ദിവസം ഓരോട് ഇളകി ദിവാകരേട്ടന്റെ തലയിൽ വീണു. പതിയെ ആ ചെറിയ മുറിവിൽ വിങ്ങലും നീരുമായി ചലം കെട്ടിത്തുടങ്ങി.
ഭക്ഷണവും മുണ്ടുമെല്ലാം ദിവ്യ തിണ്ണയിലെത്തിക്കും. ദിവ്യയെ നോക്കി ദിവാകരേട്ടൻ കുറേനേരമങ്ങിനിരിക്കും, കണ്ണ് നിറയും. കഴിക്കാത്തത് കാണുമ്പോൾ. ദിവ്യ എഴുന്നേറ്റു പോകും. അപ്പോൾ ദിവാകരേട്ടൻ എന്തേലും കഴിക്കും. സുരേന്ദ്രട്ടന്റെ പൊളിഞ്ഞു വീഴാറായ കടയും ദിവാകരേട്ടനെയും കണ്ടാൽ തിരിച്ചറിയാതെയായി. രണ്ടും എപ്പോ വേണേലും നിലംപൊത്താം. എല്ല് തൊലികൊണ്ടു പൊതിഞ്ഞു വച്ച ഒരു രൂപമായി ദിവാകരേട്ടൻ. മിക്കവാറും സമയം മൂടിപ്പുതച്ചു കിടക്കുന്ന ശരീരത്തിനുള്ളിൽ നിന്ന് വരുന്ന ഞരക്കങ്ങളും തേങ്ങിക്കരയലുകളും ദിവാകരേട്ടൻ മരിച്ചിട്ടില്ല എന്നതിനു തെളിവായി.
ദിവാകരേട്ടാ... പരിചയമുള്ള ശബ്ദം കേട്ട് ദിവാകരേട്ടൻ തലയിൽ നിന്നും മുണ്ടു മാറ്റി. കീറിയ പുതപ്പിനുള്ളിൽ നിന്നും രണ്ടുമൂന്ന്
💬 Comments
View all comments