0%

Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

കാല് കഴുകിയ വെള്ളം അവിടുള്ള ഒരുത്തൻ്റെ മോന്തയ്ക്ക് ഒഴിക്കണം... "

അവളൊരു ആക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി...ഇവളാരുടെ കാര്യമാണെന്ന് പറയുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലല്ലോ...ഈ ശവം ആണെങ്കിൽ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യും... അങ്ങനെ നടന്നാൽ ആ പീറ ആതിരയുടെ മുന്നിൽ നടകം കളിച്ചത് പോലെ ആവില്ലേ...

" എൻ്റമ്മോ....6 മണി ഫിക്സ്സ്...അങ്ങൊട്ടുമില്ല ഇങ്ങോട്ടുമില്ല... "

ഞാൻ പെട്ടന്ന് കാര്യങ്ങൾ ആ അവസ്ഥ ഓർത്തപ്പോൾ ചാടി കേറി പറഞ്ഞു...

" എന്തേ... അപ്പോൾ നേരത്തെ പറഞ്ഞതോ... ഉറക്കം എഴുന്നേൽക്കുമോ ചേട്ടൻ... "

അവളതെ ആക്കിയ ചിരിയോടെ എന്നെ വീണ്ടും ഒന്ന് കൊട്ടി...

" അതിന് ഞാൻ ഉറങ്ങുന്നേ ഇല്ല...പിന്നെന്തിനാ ഉറക്കം എഴുന്നേൽക്കുന്നത്... "

ഞാൻ അവളെ നോക്കി കൈകൂപ്പി പറഞ്ഞു...അത് കണ്ടതും അവള് കെടന്ന് ചിരിക്കാൻ തുടങ്ങി...അപ്പോഴായിരുന്നു അമ്മയും ചേട്ടത്തിയും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്...അതോടെ പെട്ടന്ന് ആ പൊട്ടികാളി ചിരി നിർത്തി...

" ഹാ എന്താ രണ്ടാളും കൂടെ പരിപാടി...എന്താ മോളെ ഇവൻ വീണ്ടും വല്ലതും ഒപ്പിച്ചോ... "

എൻ്റെ മാതാശ്രീ പുള്ളിക്കാരിയുടെ പ്രിയ പുത്രിയായി കണക്കാക്കിയ ദിവ്യയോട് ചോദിച്ചു...

" ഹേയ് ഇല്ല മാഡം... "

അവളമ്മയെ നോക്കി പുഞ്ചിരിയോടെ മറുപടി നൽകി...

" ഇതേ പെണ്ണേ ഒരെണ്ണം ഞാൻ അങ്ങ് തരും...മാഡവും കുന്തവും ഓക്കെ അങ്ങ് ഹോസ്പിറ്റലിൽ...അല്ലാത്തപ്പൊ നിന്നോട് ഞാൻ വിളിക്കാൻ പറഞ്ഞത് നിനക്കറിയില്ലേ.. നീ അത് വിളിക്കുന്നതാണ് എനിക്കിഷ്ടം... "

അമ്മ അവളുടെ താടി തുമ്പ് പിടിച്ച് അവളെ നോക്കി വാത്സല്യത്തോടെ പറയുന്നത് കേട്ട് ഞാനും ചേട്ടത്തിയും

💬 Comments

View all comments