0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

പോയതാ.... മനപൂർവ്വം ഞാൻ അങ്ങനെ ചെയ്യോ...ഒരേ നിമിഷം ഞാനും അവളും അമ്മേന്ന് വിളിച്ചു കൂവി...

" എന്തോന്നാടി ഇത് പുല്ലേ...ഇതാണോ നിൻ്റെ ഉറുമ്പ് കടിക്കുന്ന വേദനാ....ഇത് ഉടുമ്പ് കടിച്ചതിനപ്പുറം ഉണ്ടല്ലോടി.... "

അവളെന്തോ പറയാൻ വരുന്നതിന് മുൻപേ എൻ്റെ വായിൽ നിന്നും ശബ്ദം ഉയർന്നു...

" അതിന്....താൻ എന്തിനാ എൻ്റെ കൈ കടിച്ച് പറിച്ചേ...നീറിട്ട് വയ്യ...വട്ടാണോ പൊട്ടക്കണ്ണാ... "

എൻ്റെ കടി നല്ലരീതിയിൽ കിട്ടിട്ടുണ്ട് അതായിരിക്കണം എൻ്റെ ചീറലിന് മറുപടി അതേ വോളിയത്തിൽ തിരിച്ച് കിട്ടി...

" അത് എന്നെ വേദനിപ്പിക്കോമ്പൊ ആലോചിക്കണം...പിന്നെ മനപൂർവ്വം ഒന്നുമല്ല...ഇനിയിപ്പോ ആണെങ്കിൽ തന്നെ എന്താ ഒരു ആണിയോളം വരില്ല എൻ്റെ ഈ കുഞ്ഞി പല്ല്... "

ഞാൻ അവൾക്കുള്ള മറുപടി നിസാരഭാവത്തിൽ കൊടുത്ത് എൻ്റെ കാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു... അപ്പോഴേക്കും മുറിവിൽ നിന്നും ചെറുതായി രക്തം വരാൻ തുടങ്ങി...

" എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ...ഒരോ വട്ട് കേസ്സ്...ഇങ്ങ് കൊണ്ടാ... "

ഞാൻ പരിശോധിച്ച കാല് പെട്ടെന്ന് അവൾ വീണ്ടും കടന്ന് പിടിച്ചു...എന്നിട്ട് കൈയ്യിലുണ്ടായിരുന്ന ചെറിയ കർച്ചീഫ് കൊണ്ട് അവിടം ചെറുതായി കെട്ടാൻ തുടങ്ങി...

" ഡോ അടുത്തെങ്ങാനും ട്ടി ട്ടി അടിച്ചിരുന്നോ...? "

കെട്ടുന്ന തിരക്കിനിടയിലും അവൾ കാര്യം തിരക്കി...

" ഇല്ല ഇന്നലെ രണ്ട് പെഗ്ഗടിച്ചായിരുന്നു...എന്ത്യേ...എടി പുല്ലേ നീ തന്നെ അല്ലേ കുറച്ചു ദിവസം മുന്നേ കുത്തികേറ്റിയത്... "

ഞാൻ അവളുടെ മറവിയെ ആലോചിച്ച് പറഞ്ഞു...നമ്മുക്ക് അതങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ലല്ലോ....

" ഓ മറന്ന് പോയി...എന്നാ പിന്നെ പ്രശ്നമില്ല ഒന്ന് ഡ്രസ്സ് ചെയ്യ്താ മതി...വാ അടുത്തൊരു ക്ലിനിക്കുണ്ട്... "

💬 Comments

View all comments