Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
ഏത് അമ്പലത്തിൽ വെച്ചാ നടന്നേന്ന് കൂടി ചോദിച്ചിട്ടേ വരൂന്ന്... "
അതേ പുച്ഛഭാവത്തോടെ അവളെന്നെ നോക്കി പറഞ്ഞപ്പോൾ എൻ്റെ മുഖഭാവം ഒരു മാതിരി ദൃശ്യം 2-വിലെ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല എന്ന സീൻ പോലെയായിരുന്നു...എന്നാലും ചൊറിയാൻ തന്നെ ഞാൻ തീരുമാനിച്ചു...
" ഓ... അത് ചോദിക്കാൻ വിട്ടു...ആ അടുത്ത തവണ കാണുമ്പൊ ചോദിക്കാം... "
ഞാൻ പരമാവധി ചിരി അടക്കി പിടിച്ചു പറഞ്ഞ് വണ്ടിയിൽ കയറിയിരുന്നു...
" ഇത് കോഴി അല്ല...ടർക്കിയാ....നല്ല ഒന്നാന്തരം ടർക്കി... "
പുറകിൽ നിന്നും പിറുപിറുക്കുമ്പോലെ അവൾ പറഞ്ഞത് കേട്ട് ചിരിയെകാൾ എനിക്ക് കൗതുകം ആണ് തോന്നിയത്...ഇവൾക്കെന്താ ഞാൻ വല്ലവരുടേം കാര്യം നോക്കിയാൽ....?
" ഒന്ന് വണ്ടി എടുക്കുവോ.... മനുഷ്യന് പോയിട്ട് ഒരുപാട് പണികളുണ്ട്... "
എൻ്റെ ആലോചനയിൽ മുഴുങ്ങിയുള്ള ഇരിപ്പിനെ ബോധത്തിലേക്ക് കൊണ്ട് വന്ന ചോദ്യം ആയിരുന്നു അത്....പിന്നെ ജോലിയുണ്ട് പോലും വർത്താനം കേട്ടാൽ തോന്നും M G റോഡ് ഇവളാണ് ടാറിടുന്നതെന്ന്...അവൾടെ ഒരു കലിപ്പ്...പക്ഷെ ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു...
പിന്നെ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല...ഒടുക്കം ഞാൻ തന്നെ ഭക്ഷണം കഴിക്കാൻ നിർത്തിയാലോന്ന് ചോദിച്ചു...അപ്പോൾ അവൾക്ക് വേണ്ട പോലും....അതോടെ പിന്നൊന്നും പറയാതെ യാത്ര തിരിച്ചു...
" അതേ കാലിന് അതികം സ്ട്രെസ് ഒന്നും കൊടുക്കണ്ടാ... "
പെട്ടെന്ന് പുറകിൽ നിന്നുള്ള അവളുടെ കിളി നാദം ഉയർന്നതും ഞാൻ വീണ്ടും ഓണ് ആയി...
" മ്.... ശ്രദ്ധിക്കാം.... "
ഞാൻ മിററിലൂടെ നോക്കി മറുപടി പറഞ്ഞു...
" വെള്ളം ഒന്നും തട്ടികേണ്ടാ...അത് ഒന്ന് നന്നായി ഉണങ്ങികോട്ടേ... "
" മ്മ്..... "
" മൂളിയാൽ പോരാ ശ്രദ്ധിച്ചോണം... "
എൻ്റെ മൂളലുകൽ അല്ലേലെ അവൾക്ക് ദഹിക്കില്ല....
" ആ ഞാൻ ശ്രദ്ധിച്ചോളാം....എൻ്റമ്മോ... "
ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി ഇച്ചിരി വേഗത്തിൽ വിട്ടു...പിന്നൊന്നും ഞങ്ങൾ അങ്ങനെ സംസാരിച്ചില്ല...ഒടുക്കം കുറച്ചു നേരത്തെ യാത്രയ്കൊടുവിൽ അവളുടെ തറവാടിന്റെ അടുത്തുള്ള വഴിക്കെത്തി... അതോടെ അവൾ വേഗം ഇറങ്ങി...
" പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ... "
വണ്ടിയിൽ നിന്നും ഇറങ്ങിയതും അവൾ വീണ്ടും എന്നെ ആ കാര്യങ്ങൾ ഓർമ്മിപ്പിച്ചു...ഞാൻ അതിന് ഉണ്ടെന്നർത്തത്ഥിൽ തലയാട്ടി...അപ്പോഴും ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു....ശരിക്കും സുന്ദരി ആണെൻ്റെ ദിവ്യകുട്ടി...നല്ല നാടാൻ ലുക്കുള്ള ഒരു ചൂടത്തി പെണ്ണ്....
" അതേ...മതി കിനാവ് കണ്ടത് വിട്ടോ... "
എൻ്റെ നോട്ടം കണ്ടതും വിരലു കൊണ്ട് ഞൊട്ട ഇട്ട്
💬 Comments
View all comments