Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]
ഉള്ളവൻ...
" അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം ...എന്നാ പിന്നെ ഇയാള് പറ എന്നെ ഇയാൾക്ക് ഇഷ്ടാണോ... "
ഞാൻ പ്ലേറ്റ് വീണ്ടും അവൾക്ക് നേരെ തിരിച്ചു...
" എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ... "
അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്...ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി...
" എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ...പോരേ... "
ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു...അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു...
" അയ്യോ...എനിക്ക് ഡ്യൂട്ടിക്ക് കേറണം... "
പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി...
" ഒന്ന് പോടോ...ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ...അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം... "
ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു...
" മ്മ് അയ്യടാ...വേണ്ട മോനേ......വാ നടക്ക് പോവാം... "
ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു...അതോടെ ഞാനും ആ കുടക്കീഴിൽ കയറി...
" ഡോ ഇതിപ്പൊ മഴ നനയുമല്ലോ...ഇപ്പൊ പോണോ... "
ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു...
" മ്മ്... പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ...കുഞ്ഞാവയ്ക്ക് പനി ഒന്നും
💬 Comments
View all comments