Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]
എന്നതാ മൈരെ ഇത് റാമ്പ് വോക്കോ...ഒന്ന് ഓടി വാടേയ്... "
ഗേറ്റിനടുത്തേക്കുള്ള എൻ്റെ ആടിയാടിയുള്ള വരവ് കണ്ട് നന്ദു ചോദിച്ചു...അപ്പോഴാണ് എൻ്റെ യഥാർത്ഥ കിളി വീണ്ടും എന്നിലേക്ക് എത്തിയത്...അതോടെ ഞാൻ വേഗം അവൻ്റടുതേക്ക് വെച്ച് പിടിച്ചു...
" എത്ര നേരായി മൈരേ പോയിട്ട്...ഞാനപ്പഴെ പറഞ്ഞതല്ലെ പെട്ടെന്ന് വരണമെന്ന്...ഈ റോഡീന്ന് ആരേലും എന്നെ കണ്ടിരുന്നെങ്കിൽ നിന്നെ കൊന്നേനെ... "
ഞാൻ അടുത്തെത്തിയതും നന്ദു ശബ്ദം താഴ്ത്തി പല്ല് കടിച്ചു...
" എൻ്റെടാ ഒന്നും സംഭവിച്ചിലല്ലോ...പിന്നെ അങ്ങനെ ആരേലും കണ്ടാൽ നീ എനിക്ക് വേണ്ടി കള്ളനാവില്ലേ... "
ഞാൻ ബൈക്കിന് പുറകെ കയറുമ്പോൾ അവനോട് ഒരു ചിരിയോടെ പറഞ്ഞു...
" ആടാ...ഞാൻ...ഞാൻ...ഞാനേക്കാടാ...എന്നെ കൊണ്ട് പറയിക്കല്ലേ... "
അവൻ തൊരപ്പൻ കൊച്ചുണ്ണിയെ പോലെ എന്നോട് മറുപടി പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു...അപ്പോഴായിരുന്നു എൻ്റെ ഉള്ളിലൊരു സംശയം ഇനി അവിടെ നടന്നത് എന്തേലും മച്ചമ്പി കണ്ട് കാണുമോ....ഹേയ് ഇല്ല...ഇരുട്ടല്ലേ...അങ്ങനെ ആശ്വസിക്കാം...അപ്പോഴേക്കും നന്ദു വണ്ടി മുന്നോട്ട് എടുത്തിരുന്നു...അതോടെ ഞങ്ങൾ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു...
തിരിച്ച് ഹോസ്പിറ്റലിലേക്ക് എത്തിയപ്പോഴും എൻ്റെ ശരീരം മാത്രേ എൻ്റൊപ്പം ഉണ്ടായിരുന്നുള്ളൂ...മനസ് അപ്പോഴും അവളുടെ അടുത്ത് അവിടെ തന്നെ ആയിരുന്നു...ഈ പ്രണയം ഒരു തരം വിപ്ലവം തന്നെ ആണ്... തലയ്ക്ക് പിടിച്ചാ പിന്നെ അതിന് വേണ്ടി മാത്രം ജീവിക്കുന്ന പോലെ ആവും...അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് എപ്പോഴാണ് മയക്കത്തിലേക്ക് വീണതെന്ന് അറിയില്ല... പിറ്റേന്ന് പതിവിലും വിപരീതമായി ഞാനായിരുന്നു ആദ്യം എഴുന്നേറ്റത്...അങ്ങനെ ബാക്കി ഉള്ളതിനെ ഒക്കെ കുത്തി പൊക്കി...അന്ന് ഞങ്ങൾ ഇത്തിരി നേരത്തെ അവിടെ നിന്നും വീട്ടിലേക്ക് വിട്ടു...
" അല്ല ഇന്നിത്തിരി
💬 Comments
View all comments