0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

വീട്ടിലേക്കും തിരിച്ചു...

കോളേജിൽ എത്തിയതും ശ്രീയും അഭിയും കാര്യം തിരക്കിയതും അവന്മാരോട് ഒക്കെ പറഞ്ഞ് കൊടുത്തു...പിന്നെ എക്സാം ആണ് വരുന്നത് അൻ്റെൻ്റന്സ് മുഖ്യം ബിഗിലേ എന്നുള്ളത് കൊണ്ട് അന്ന് പിന്നെ ഫുൾ ക്ലാസിൽ കയറിയിരുന്നു...അത് കൊണ്ട് ചേട്ടത്തിയോടും കാര്യം പറയാൻ പറ്റി...അങ്ങനെ ഒടുക്കം പതിവ് പോലെ കോളേജ് കഴിഞ്ഞ് വീട്ടിലെത്തുമ്പൊ ദേ ഉമ്മറത്തിരിക്കുന്നു ഭാഫി അമ്മായിയപ്പൻ...അമ്മയുടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്നതായിരിക്കും...അച്ഛൻ്റെ ദോസ്ത്ത് അല്ലേ...

" ഹാ എന്തൊക്കെയുണ്ട് മോനേ... "

ഉമ്മറത്തേക്ക് കയറിയ എന്നെ നോക്കി അങ്ങേര് പരിചയം പുതുക്കി...

" അങ്ങനൊന്നൂല്ല്യ...സുഖം തന്നെ... "

ഞാൻ പതിവിലും ഇച്ചിരി വിനയത്തോടെ മറുപടി കൊടുത്തു...ഒന്നൂലേൽ അങ്ങേരുടെ മോളെ പ്രേമിക്കുന്നതല്ലേ... ഇച്ചിരി ബഹുമാനം കൊടുത്തേക്കാം എന്ന് കരുതി...

" ആ... കോഴ്സ് ഒക്കെ കഴിയാറായില്ലേ...എന്താ ഇനി ഫ്യൂച്ചർ പ്ലാൻ... "

ഇന്നലെ തന്ത ചോദിച്ച സെയിം ഡയലോഗ് ഇന്ന് ഇങ്ങേരും ചോദിച്ചു...ഇവരൊക്കെ ടീം ആയിട്ട് കരിയർ ഗൈഡൻസിൻ്റെ ആൾക്കാരിണോ... ഫ്യൂച്ചർ പ്ലാൻ അറിയാൻ നടക്കുന്നു...തൻ്റെ മോളെ കെട്ടാൻ ആണ് പ്ലാൻ എന്ന് വെച്ച് കാച്ചിയാലോ..?? അല്ലേ വേണ്ട... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ...

" അങ്ങനൊന്നും തീരുമാനിച്ചില്ല...എന്തേലും ഒക്കെ നോക്കണം...എന്നാ ഞാൻ ഫ്രഷായിട്ട് വരാം... "

ഒടുക്കം നൈസ് ആയി ഊരിപോരാൻ എന്നോണം പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി...ഹാളിൽ ഇരുന്നു...അമ്മ അടുക്കളയിലേക്ക് ആണെന്ന് തോന്നുന്നു അവിടെ നിന്നും സൗണ്ട് കേൾക്കുന്നുണ്ട്...

" അപ്പൊ നമ്മള് പറഞ്ഞ് വന്നത് എവിടാ... ആ.. നീ ഇങ്ങനെ ടെൻഷൻ അടിക്കാതെടാ...അങ്ങനൊന്നും നടക്കില്ല... "

ഹാളിൽ സോഫയിൽ ഇരിക്കുമ്പൊഴും

💬 Comments

View all comments