0%

Chapter Title : ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]

ദിവ്യേ നിൻ്റെ ചാടികടിക്കുന്ന സ്വഭാവത്തെ കൊണ്ടാണ് ഞാൻ പറഞ്ഞത്.. "

" എന്റെ സ്വഭാവം ഇങ്ങനാ മാറ്റാൻ തൽക്കാലം ഉദ്ദേശമില്ല... മോള് നടക്ക്... "

അതും പറഞ്ഞ് അവൾ ശ്രദ്ധയുടെ കൈയ്യും വലിച്ച് ഓപ്പറേഷൻ തിയേറ്ററിൽ അടുത്തേക്ക് നടന്നു... തീയേറ്ററിൻ്റെ മിററിലൂടെ അതുലിനെ കണ്ടതും ശ്രദ്ധ അതാണ് തന്റെ കസിനെന്ന് ദിവ്യയെ കാണിച്ചു..

" എടി ഇത് അവൻ്റെ കൂട്ടുകാരാ.. "

അതുലിൻ്റെ കൂടെ കണ്ടു പരിചയം ഉള്ളതുകൊണ്ട് ശ്രദ്ധ വരാന്തയിൽ ഇരിക്കുന്ന അഭിന്നേയും നന്ദുവേയും ചൂണ്ടിക്കാണിച്ച് ദിവ്യയോട് പറഞ്ഞു. എന്താ പറ്റിയേന്ന് ചോദിച്ചുനോക്കാമെന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് രണ്ടാളും നീങ്ങി...

" ഹലോ അതുലിൻ്റെ കൂട്ടുകാരല്ലേ... "

തല താഴ്ത്തി ഇരിക്കുന്ന അഭിനോട് ശ്രദ്ധ ചോദിച്ചതും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവൻ അതേയെന്ന് മറുപടി നൽകി

" ഞാൻ ശ്രദ്ധ അവൻ്റെ കസിൻ ആണ്.. ഇവിടെയാണ് വർക്ക് ചെയ്യുന്നത്..അവന് എന്താ പറ്റിയത്... "

" കോളേജിൻ്റെ അടുത്ത് വെച്ചൊരു ആക്സിഡന്റ് പറ്റിയതാണ്... കാലിന് ഒരു ചെറിയ സർജറി കഴിഞ്ഞു... വേറെ കൊഴപ്പൊന്നൂല്ല്യ... "

ശ്രദ്ധയുടെ ചോദ്യത്തിന് അഭിൻ മറുപടി നൽകി

" അവൻ്റെ വീട്ടിൽ പറഞ്ഞോ... "

" ഇല്ലാ പറഞ്ഞിട്ടില്ല പെട്ടെന്ന് വിളിച്ച് ടെൻഷൻ ആകേണ്ട എന്നു കരുതി.. കാര്യം പറഞ്ഞ് അവരെ കൂട്ടി വരാൻ ഞങ്ങടേ ഒരു കൂട്ടുകാരൻ അവൻ്റെ വീട്ടിലേക്ക് പോയിട്ടുണ്ട്... അല്ല നിങ്ങൾ എങ്ങനാ ഇത് അറിഞ്ഞത് "

" എന്റെ ഒരു കൂട്ടുകാരൻ നിങ്ങടെ കോളേജിൽ ഉണ്ട് അവൻ വഴിയറിഞ്ഞതാണ്...പിന്നെ റിസപ്ഷനിൽ ചോദിച്ചപ്പോഴാണ് ഇങ്ങോട്ട് കൊണ്ടുവന്നു എന്ന് പറഞ്ഞത്...

💬 Comments

View all comments