ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
📝 Ongoing
👁 480558 views ❤ 916 likes 💬 64 comments
ദിവ്യാനുരാഗം 3
Divyanuraagam Part 3 | Author : Vadakkan Veettil Kochukunj
[ Previous Part ]
"അത്യാവശ്യം വലിയ റൂമാണല്ലോടാ.."
റൂമിൻ്റെ വലിപ്പവും സൗകര്യവും കണ്ട് ഞാൻ അഭിയോട് പറഞ്ഞു
"ശരിയാ രണ്ട് ബെഡ്ഡും ടിവിയും എസിയും എല്ലാ സെറ്റപ്പും ഉണ്ട്.. "
അവൻ ചുറ്റുപാടും വീക്ഷിച്ച് എനിക്ക് മറുപടി തന്നു
" അപ്പൊ ബില്ലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. "
ചിരിച്ചുകൊണ്ട് അതും പറഞ്ഞ് റൂമിലെ ഒരു കസേരയിൽ ഇരുന്ന് ഞാൻ ടിവി വെച്ചു. അവൻ തൊട്ടടുത്തുള്ള ഒരു ബെഡിലും ഇരുന്നു.. പിന്നെ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചിരുന്നും ടിവി കണ്ടും ഞങ്ങൾ സമയം തള്ളി നീക്കി "
" അവന്മാര് എത്തിയില്ലാല്ലോ ഒന്ന് വിളിച്ചു നോക്കട്ടെ.. "
അതും പറഞ്ഞ് അഭി ഫോൺ എടുക്കാൻ നോക്കുന്ന കറക്റ്റ് സമയത്ത് ശ്രീഹരി ഡോർ തുറന്ന് റൂമിലേക്ക് വന്നു..
" നീ എത്തിയോ നൂറായിസ്സാ.. "
റൂമിൽ കയറിയതും ഞാൻ അവനെ നോക്കി പറഞ്ഞു
"എന്റെ പൊന്നു മൈരേ ഉള്ള ആയുസ്സ് നീ പറഞ്ഞില്ലാണ്ടാക്കല്ലേ..."
അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് മുഖം കഴുകാൻ വാഷ്ബേസിൻ്റെ അടുത്തേക്ക് നീങ്ങി..
" അഭി ഇവൻ എത്തിയല്ലോ എന്നാ പിന്നെ നന്ദുവിനെ വിളിച്ചുനോക്ക്.. "
ഞാൻ അഭിയെ നോക്കി പറഞ്ഞു
" വേണ്ടടാ ഞാൻ കുറച്ചു മുന്നേ വിളിച്ചായിരുന്നു അവൻ ഇപ്പോ എത്തും... "
എന്നെ നോക്കി അതും പറഞ്ഞ് ശ്രീ അഭിയുടെ തൊട്ടടുത്തിരുന്നു..
പിന്നെയും സമയം എന്തൊക്കെയോ പറഞ്ഞു തള്ളി നീക്കി.. അല്ലേ
💬 Comments
View all comments