ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

📝 Ongoing

👁 403731 views ❤ 945 likes 💬 96 comments

ദിവ്യാനുരാഗം 4
Divyanuraagam Part 4 | Author : Vadakkan Veettil Kochukunj
[ Previous Part ]

റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു...

" നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ... "

ഞാൻ അവന്മാരോട് ചീറി

" നീ എന്തുവാടാ പറയുന്നേ...ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ.... "

നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു

" ഓ അവൻ ഒന്നും അറിയത്തില്ല....എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ.... "

അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി

" നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ... "

ശ്രീ എന്നെ നോക്കി ചീറി...

" വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു.... "

ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു

" അതിനെന്താപ്പൊ....നല്ലതല്ലേ...തെറ്റു നിൻ്റെ ഭാഗത്തായതുകൊണ്ടല്ലേ ഞങ്ങളങ്ങനെ പറഞ്ഞെ... "

നന്ദു ചോദ്യ ഭാവത്തിൽ എന്നോട് പറഞ്ഞു

" പഫാ.....ഒലക്കേടെ മൂട്... "

ഞാൻ അവനെ ഒന്നാട്ടിയ ശേഷം നടന്ന കാര്യം മൊത്തം പറഞ്ഞു...അതോടെ അവന്മാര് ഒരാക്കിയ ചിരി തുടങ്ങി

" ഇതിനാണോ മൈരേ ഈ ഒച്ചപാടും ബഹളവും ഒക്കെ നീ ഉണ്ടാക്കിയേ.... "

അഭി ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ എനിക്കങ്ങ് വിറഞ്ഞ് കേറി... ബാക്കി ഉള്ളവന്മാരും എന്നെ നോക്കി ചിരിക്ക

📚 Chapters

1 published

Related Stories

💬 Comments

View all comments