Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
കുത്തി പാട്ടു വെച്ച അവന്മാരുടെ ഫോണ് നോക്കി ഞാൻ പറഞ്ഞു...കേൾക്കേണ്ട താമാസം നന്ദു അവൻ്റെ ഫോണ് വലിച്ചൂരി...അതോടെ പൊടുന്നനെ പാട്ട് നിന്ന കലിപ്പിൽ സപീക്കറിൻ്റെ ഭാഗത്തേക്ക് അവന്മാര് കലിപ്പോടെ നോക്കി... കൂട്ടത്തിൽ കാഴ്ച്ചകാര് പിള്ളേരും...
" ആരാടാ പാട്ട് ഓഫ് ചെയ്യ്തെ... "
ആൾക്കൂട്ടതിൽ നിന്ന് ആ സിമില് തെണ്ടി പുറത്തേക്കിറങ്ങി ചോദിച്ചു...
" നിൻ്റപ്പൻ... "
അവൻ്റെ ചോദ്യത്തിന് അതു ഒറ്റയടിക്ക് റിപ്ലൈ അങ്ങ് കൊടുത്തു...
" ഓ നിങ്ങളാണോ...എന്താടാ... വെറുതെ കച്ചറ ആക്കാൻ ഉള്ള കളിയാണോ... "
ഞങ്ങളാണെന്ന് കണ്ടപ്പൊ അവൻ ഇച്ചിരി ശബ്ദമുയർത്തി ഞങ്ങളെ നോക്കി ചോദിച്ചു
" ഡാ മോനെ സിമിലേ... ഇത് ഓണം ഫംഗ്ഷൻ ആണ് അല്ലാതെ നിൻപ്പൻ്റെ രണ്ടാം കെട്ടിൻ്റെ റിസപ്ഷൻ അല്ല... "
ഞാൻ അവനെ നോക്കി ചീറി കൊണ്ട് മുന്നോട്ടടുത്തു
അതോടെ കൂടി നിന്ന പിള്ളേരൊക്കെ ഇപ്പൊ ഒരടി പൊട്ടും എന്ന രീതിയിൽ കണ്ണും കൂർപ്പിച്ചു നിൽക്കുന്നുണ്ട്...
" അയിന് ഞങ്ങളാണ് ആദ്യം പാട്ട് വച്ചേ... "
അവൻ്റെ കൂട്ടതിലൊരുത്തൻ ഞങ്ങളെ നോക്കി പറഞ്ഞു
" അയിന് നീ ഏതാടാ നായേ... "
അവൻ്റെ മുഖത്ത് നോക്കി നമ്മുടെ പുലിവാൽ കല്യാണത്തിലെ ഡയലോഗ് പറഞ്ഞ് ശ്രീ കൂടി രംഗത്തിറങ്ങി...അതോടെ പിള്ളേരൊന്നു പതറി
" അല്ലപിന്നെ അഭീ... നീ പാട്ട് വെക്കടാ... "
ശ്രീ അഭിയെ നോക്കി പറഞ്ഞു
" ഇപ്പൊ ശരിയാക്കിതരാം...ഇന്നാ പിടിച്ചോ ഉറുകുതേ... "
അതും പറഞ്ഞ് അഭി അവൻ്റെ ഫോണ് കുത്തി യൂറ്റൂബിലൂടെ നമ്മള് നേരത്തെ പറഞ്ഞ പാട്ട് വച്ചു...ഏത് നമ്മുടെ താളം തുള്ളും...
" നോക്കി നിക്കാണ്ട് എറങ്ങി തുള്ളടാ പിള്ളേരേ... സീനിയർ ജൂനിയർ എന്ന് പറഞ്ഞ് ഒരോരുത്തന്മാരുടെ പട്ടി ഷോ കാണാൻ ഉള്ളതല്ല കോളേജ് ലൈഫ്... ആഘോഷിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും...എറങ്ങി പൊളിക്കടാ ഒരുത്തനേം പേടിക്കണ്ട ചാത്തൻസാ പറയുന്നെ... "
ഞാൻ കൂടി നിന്ന ഫസ്റ്റിയറിലെ ആണ്പിള്ളാരെ നോക്കി കൊണ്ട് പറഞ്ഞു... അതോടെ പിള്ളാരും ആവേശത്തോടെ എറങ്ങി വന്നു...ഇത് കണ്ട സിമിലും അവൻ്റെ നത്തോലികളും കലിപ്പോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി... പിന്നെ ചാത്തൻസ് ഞങ്ങടെ ടീമിന്റെ പേരാണ്...
" ഡാ സിമിലെ തെണ്ടി... ഇത് ഞങ്ങക്ക് എന്തിനാടാ ബോറടിക്കുമ്പോൾ തുണ്ട് കാണാനോ... എടുത്തോണ്ട് പോടാ... "
നന്ദു പാട്ടിനൊപ്പം തുള്ളികൊണ്ട് അവന്മാരുടെ ഫോണ് ചൂണ്ടിക്കാണിച്ചു പറഞ്ഞു...അതോടെ അവൻ തിരിഞ്ഞ് വന്ന് ഫോണും എടുത്ത് ഞങ്ങളോടൊപ്പം തുള്ളി
💬 Comments
View all comments