0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

വിയർക്കും... "

അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു

" ആണോ എന്നാ ഷർട്ടൂരി നടന്നോ.... "

എൻ്റെ സംസാരം കേട്ടതും അവളുടെ അടുത്ത മറുപടി...

" അപ്പൊ എൻ്റെ കാല് വേദനിക്കില്ലേ... "

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചൊറിഞ്ഞു...

" എന്നാ കൈയ്യും കുത്തി നടന്നോ.... "

എൻ്റെ ചൊറിയലിന് പക്ഷെ അതേ നാണയത്തിൽ മറുപടി കിട്ടി... അതോടെ ഞാൻ സൈലൻ്റായി.... എനിയും എന്തിനാ ചോദിച്ചു വാങ്ങുന്നേ...

പിന്നെ മുന്നോട്ടേക്ക് ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല... കുറച്ച് കഴിഞ്ഞ് ബസ് സ്റ്റാൻഡ് പരിസരത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു...

" എന്താടോ... "

വണ്ടി ഒതുക്കി കൊണ്ടവള് ചോദിച്ചു... അതോടെ ഞാൻ വണ്ടീന്നെറങ്ങി പെട്ടെന്ന് ചാവി വലിച്ചെടുത്തു...

" വാ ഒരു ടിക്കറ്റിൻ്റെ ബാക്കി പൈസ വാങ്ങാനുണ്ട്... "

ഞാൻ ചാവി കൈയ്യിലിട്ട് കറക്കി തിരിച്ചുകൊണ്ടവളെ നോക്കി പറഞ്ഞു...എന്നിട്ട് തിരിഞ്ഞു നടന്നു...

" ഡോ വണ്ടീടെ ചാവി താ... താൻ എങ്ങോട്ടാ ഈ പോകുന്നെ... "

വണ്ടി സ്റ്റാൻ്റിലിട്ട് അവളെന്റെ പുറകെ നടന്നുകൊണ്ട് ചോദിച്ചു...പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല...പിന്നെ മുന്നോട്ട് നടന്നതും നമ്മുടെ പിള്ളാരൊക്കെ പറഞ്ഞ ബസ്സിന്റെ അടുത്ത് കൂടി നിന്നത് കണ്ടു....അത് കണ്ടതും ദിവ്യ സ്വിച്ചിട്ടത് പോലെ നിന്നു...മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ...

" നിന്ന് നവരസം കാണിക്കാതെ വാടീ... "

അവളുടെ മുഖം കണ്ട് ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു... എന്നിട്ട് അവന്മാരുടെ അടുത്തേക്ക് നടന്നു...അതോടെ പെണ്ണ് നൂല് പൊട്ടിയ പട്ടം കണക്കെ എൻ്റെ പിന്നാലെ പോന്നു...

💬 Comments

View all comments