ദിവ്യാനുരാഗം [Vadakkan Veettil Kochukunj]
📝 Ongoing
👁 240024 views ❤ 934 likes 💬 68 comments
ദിവ്യാനുരാഗം
Divyanuraagam | Author : Vadakkan Veettil Kochukunj
ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക....
ഒരു പ്രണയകഥയുടെ ആദ്യഭാഗമാണ്...
ദിവ്യാനുരാഗം❤️
എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ...ഓപ്പറേഷൻ ഇപ്പൊ തുടങ്ങും...
"ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു"
ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ... അവൻ ഒന്നും സംഭവിക്കില്ല...
"ഫോൺ കട്ടാക്കി ബൈക്കിൻ്റെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ച് ഞാൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ശരവേഗത്തിൽ കുതിച്ചു..."
"എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ അർജ്ജുൻ പ്രഭാകർ. ഇപ്പോ പീജി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. തലശ്ശേരി ആണ് സ്വദേശം.
കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരന് ഒരു ആക്സിഡൻറ് പറ്റിയത് പരീക്ഷഹോളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. അപ്പൊ അവിടെനിന്ന് ഇറങ്ങിയപ്പോളാണ് അവനെ ഹോസ്പിറ്റലേക്ക് കൊണ്ടുപോയ കൂട്ടത്തിലൊരുത്തൻ വിളിച്ചത്...ഹോസ്പിറ്റൽ ഗേറ്റുകടന്ന് വണ്ടി പാർക്ക് ചെയ്തതും ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു.."
സിസ്റ്ററേ ഓപ്പറേഷൻ തിയേറ്റർ എവിടാ... എതിരെ വരുന്ന ഒരു നഴ്സിനോട് ഞാൻ ചോദിച്ചു
രണ്ടാമത്തെ നിലയിലാണ്.ലിഫ്റ്റ് ഇറങ്ങി നേരെ ഇടതുവശം...
"മറുപടി കേട്ടതും ഒരു നന്ദി വാക്ക് പറഞ്ഞ് നേഴ്സ് പറഞ്ഞ വഴി ഞാൻ നീങ്ങി..
💬 Comments
View all comments