Chapter Title : ദൂരങ്ങളിലേക്ക് 1🍃[പട്ടം]
പുല്ല് പാകിയിട്ടുള്ളൊരു വലിയ മുറ്റം, സൈഡിലായി ഒരുപാട് മാവും പ്ലാവുമുള്ള തോട്ടം തൊട്ടപ്പുറത്തു കാർ ഷെഡ്ഢിലെ കാഴ്ച്ച ഫിലിപ്പ് ഞെട്ടിച്ചു, പഴയതും പുതിയതുമായ കുറച്ചു കാറുകൾ പക്ഷെ ഉള്ളതൊക്കെ ഏതൊരു വാഹനപ്രേമിയെ കീഴടക്കുന്ന ക്ലാസ്സിക് വാഹനങ്ങൾ, അതൊക്കെ ഓടിക്കണമെന്ന അടക്കിപ്പിടിച്ച മോഹവുമായി കാഴ്ചകൾ കണ്ട് ഫിലിപ്പ് എത്തിയത് ഒരു ധാരാളം തണലുള്ള വലിയ വീടിന്റെ മുന്നിൽ.
കേട്ടുകേൾവിയുള്ള പുത്തൻപുരയ്ക്കൽ ജോസെഫിന്റെ വീട്. അച്ഛൻ വീടിന്റെ ബെല്ലടിച്ചു കാത്തുനിന്നു. അല്പ്പം നേരം കഴിഞ്ഞു അന്നാമ വാതിൽ തുറന്നു. (ജോസെഫിന്റെ ഭാര്യ).അച്ഛനെ കണ്ടെത്തും അന്നാമ്മ ഈശോ മിശിഹാക്ക് സ്തുതിയായിരിക്കെട്ടെ അച്ചോ. എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കെട്ടെ അന്നാമേ.
അച്ഛൻ കയറിയിരിക്ക്, ഞാൻ ഇച്ചായനെ വിളിക്കാം. വൈകീട്ടാണ് എത്തിയെ നല്ല ഉറക്കത്തിലാണ്. അതും പറഞ്ഞു ജോസഫിനെ വിളിക്കാൻ അന്ന പോയി. അച്ഛനും ഫിലിപ്പും അവിടെ ഇരുന്നു.
ഇച്ചായാ, ഇച്ചായ എഴുനേറ്റേ ദേ അച്ഛൻ വന്നിരിക്കുന്നു. ജോസഫ് കണ്ണുതുറന്നു അന്നയോട് അവരോട് കയറിയിരിക്കാൻ പറയ്. ഞാനിപ്പോ വരാം. അതൊക്കെ പറഞ്ഞു നിങ്ങൾ പെട്ടെന്ന് ഒന്ന് ചെല്ല്. ജോസഫ് എഴുന്നേറ്റ് മുഖം കഴുകി മുന്നിലേക്ക് നടന്നു. അച്ചോ ഒരുപാടായോ വന്നിട്ട്, ഇല്ലെടാ ഇപ്പോ എത്തിയെ ഒള്ളു. എന്തൊക്കെയാ വിശേഷങ്ങൾ അച്ചോ. നന്നായി പോവുന്നു ജോസഫേ.
അപ്പോയെക്കും അവർക്ക് കുടിക്കാനുള്ള ചായയും കൊണ്ട് അന്ന വന്നത്. അവർക്ക് മുന്നിലേക്ക് ട്രേ നീട്ടികൊണ്ട് എടുക്ക് അച്ചോ. ഫിലിപ്പ് ഗ്ലാസ് എടുത്ത് അച്ഛൻ കൊടുത്തു. അപ്പോഴാണ് അന്ന അവനെ ശ്രെദ്ധിക്കുന്നത്. കാണാൻ നല്ല ഐശ്വര്യമുള്ള മുഖം. ഒരു ആണ്തരിയില്ലാത്ത നോവ് അവളുടെ ഉള്ളിൽ വിങ്ങിയത്.
ചായ കുടിയും അല്പം സംസാരമൊക്കെ കഴിഞ്ഞു
💬 Comments
View all comments