0%

Chapter Title : ദൂരങ്ങളിലേക്ക് 3🍃[പട്ടം]

Author : Pattam Read All Parts 503

ദൂരങ്ങളിലേക്ക് 3🍃

Doorangalilekku Part 3 | Author : Pattam

[ Previous Part ] [ www.kkstories.com ]


Teenage

ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് വരുക. പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാൻ മറക്കരുത്.

അതിനു വേണ്ടി മാത്രമാണ് കഥ എഴുതുന്നത്.

ആദ്യത്തെ ഭാഗത്തിനു 100+ ലൈക്‌ കിട്ടി. ഇതൊക്കെയാണ് നമ്മുടെ സന്തോഷം.

ഇതിൽ നല്ലതാണേൽ അതിൽ കൂടുതൽ തരണേ.


പത്രോസിന്റെ ജീപ്പ് പുത്തൻപുരക്കൽ വീടിന്റെ മുന്നിൽ നിർത്തുമ്പോൾ,

ഫിലിപ്പിന്റെ ഉള്ളിൽ ഒരുതരം ഭാരം ഇനിയും മാഞ്ഞിരുന്നില്ല.

ജീപ്പിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ്, അവൻ ഒരു നിമിഷം കണ്ണടച്ചു.

ഇനി ഈ വീട്..... ഇതാണ് തന്റെ പുതിയ ഇടം.

പക്ഷേ ഹൃദയം ഇപ്പോഴും അവിടെയായിരുന്നു.

പള്ളിയുടെ മുറ്റത്ത്, കുര്യാകോസച്ചന്റെ കണ്ണുകളിൽ, ആശീർവദിച്ച ആ കൈകളിൽ.

ഇറങ്ങടാ മോനേ... പത്രോസ് പറഞ്ഞു.

ഫിലിപ്പ് ബാഗ് എടുത്ത് പതുക്കെ ഇറങ്ങി.

വലിയ ഗേറ്റ്, വിശാലമായ മുറ്റം, കാറ്റിൽ ആടുന്ന മാവിൻ ഇലകൾ, രാവിലെ വെളിച്ചത്തിൽ തിളങ്ങുന്ന കാറുകൾ...

ഇന്നലെ കണ്ട അതേ സ്ഥലം തന്നെയായിരുന്നു.

പക്ഷേ ഇന്ന് അതിന്റെ അർത്ഥം മാറിയിരുന്നു.

ഇന്നലെ അവൻ ഇവിടെ വന്നത് ഒരാളുടെ കൂടെ ആയിരുന്നു.

ഇന്ന് വന്നത് ഒറ്റയ്ക്ക്. ആ വ്യത്യാസം മാത്രം അവന്റെ നെഞ്ചിൽ ചെറിയൊരു ശൂന്യതയായി കിടന്നു.

പത്രോസ് ബാഗ് അവന്റെ കയ്യിൽ കൊടുത്തു. എടാ, സങ്കടം ഒക്കെ ആദ്യം ഉണ്ടാകും. പിന്നെ ഒക്കെ ശരിയാകും, പത്രോസ് പറഞ്ഞു.

ഫിലിപ്പ് ചെറുതായി ചിരിച്ചു. ഞാൻ പോകട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അച്ചനെ വിളിച്ചാൽ മതി. ശരി.

പത്രോസ് പോയതും, മുറ്റം പെട്ടെന്ന് അല്പം കൂടി ശാന്തമായി. ആ ശാന്തതയിൽ ഫിലിപ്പ് ഒരുപാട് ചെറിയവനായി തോന്നി.

വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് വന്നത് അന്നാമ്മയായിരുന്നു.

"വന്നോ മോനേ"...ആ ശബ്ദത്തിൽ അന്യമായ ദൂരമില്ലായിരുന്നു. ഒരു വീട്ടമ്മയുടെ സ്വാഭാവിക സ്നേഹം മാത്രമുണ്ടായിരുന്നു. ഫിലിപ്പ് ചെറിയൊരു തലകുനിയോടെ നിന്നു.

അകത്തേക്ക് വാ... "രാവിലേ എന്തെങ്കിലും കഴിച്ചോ?”

അവിടെന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്.

അപ്പോയോ? ആദ്യം അകത്ത് വാ. കൈയും മുഖവും കഴുകി വാ. ഭക്ഷണം എടുത്ത് വെക്കാം.

അവൻ ഒന്നും പറയാതെ അന്നാമ്മയുടെ പിന്നാലെ നടന്നു.

ആ വീട്ടിനകത്ത് കയറുമ്പോൾ

അവന്റെ മനസ്സിൽ ഒരേസമയം രണ്ട് വികാരങ്ങൾ ഉയർന്നു. ഒന്ന്, ഇത് എത്ര വലിയ വീട്...! രണ്ടാമത് ഇത് എന്റേത് അല്ല...ആ ചിന്ത അവനെ വീണ്ടും ശാന്തനാക്കി. അന്നാമ്മ അവനെ വാഷ്

💬 Comments

View all comments