Chapter Title : ദൂരങ്ങളിലേക്ക് 3🍃[പട്ടം]
തന്നെയാണ് കൗതുകം. അവസാനം ആദ്യം സംസാരിച്ചത് ഫിലിപ്പായിരുന്നു.
നിന്റെ... കോളേജ് ഒരുപാട് ദൂരെയാണോ?
സാറയ്ക്ക് ആ ചോദ്യം കേട്ട് ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി.
അത്രയും ദൂരം ഇല്ല... അരമണിക്കൂർ....വീണ്ടും ചെറിയ മൗനം. പിന്നെ അവൾ തന്നെ ചോദിച്ചു.
നിനക്ക് ഇവിടെ അഡ്ജസ്റ്റ് ആവുന്നുണ്ടോ?
ഫിലിപ്പ് കുറച്ചു നിമിഷം ആലോചിച്ചു.
"കുറച്ചു കൂടെ ആവാനുണ്ട്, പൂർണ്ണമായി ആയിട്ടില്ല".
സാറ അവനെ നോക്കി. അവന്റെ ശബ്ദത്തിൽ ഒരു നിഷ്കളങ്കമായ സത്യസന്ധത ഉണ്ടായിരുന്നു. അത് നോർമൽ ആണ്, അവൾ പറഞ്ഞു.
പക്ഷേ അമ്മയും അപ്പയും വളരെ നല്ല ആളുകളാണ്. ജിനിയെ മാത്രം ഒന്ന് സഹിക്കണം.
ഫിലിപ്പ് ചെറുതായി ചിരിച്ചു. അവൾ ഫണ്ണി ആണ്. അവൾക്ക് ആളുകളെ ടീസ് ചെയ്യുന്നതാണ് മെയിൻ ഹോബി.
"അത് കിട്ടുന്നുണ്ട്". ഫിലിപ്പ് പറഞ്ഞു.
സാറ ചിരിച്ചു. അവളുടെ ചിരിയുടെ ശബ്ദം കാറിനകത്ത് അലിഞ്ഞു.
ഫിലിപ്പിന്റെ ഉള്ളിൽ അറിയാതെ ഒരു ആശ്വാസം പടർന്നു.
താൻ നഴ്സിംഗ് ആണോ പഠിക്കുന്നത്? അവൻ ചോദിച്ചു. അതെ. ഫൈനൽ ഇയർ....
'നീ'?
ബി.കോം കഴിഞ്ഞു. അമ്മ പറഞ്ഞു....ഇയ്യാൾക്ക് വണ്ടികളോട് ഇഷ്ടം ഉണ്ടെന്ന് ഇന്നലെ തന്നെ മനസ്സിലായി, സാറ പറഞ്ഞു.
ഫിലിപ്പ് ഒന്ന് അവളെ നോക്കി ചോദിച്ചു.
'എങ്ങനെ'?
കാറുകൾ നോക്കിയപ്പോൾ നിന്റെ കണ്ണുകൾ മാറിയിരുന്നു. ആ വാക്ക് കേട്ട് ഫിലിപ്പ് ഒരു നിമിഷം മിണ്ടാതെ നിന്നു.
പിന്നെ ചോദിച്ചു അപ്പോ...നീ.. നീ ശ്രദ്ധിച്ചിരുന്നോ?
സാറ അതിന് ഉടൻ മറുപടി പറഞ്ഞില്ല.
അവൾ ജനലിന് പുറത്തേക്ക് നോക്കി.
പക്ഷേ ചുണ്ടിന്റെ വക്കിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.
"ചെറുതായിട്ട്" അവൾ പതുക്കെ
💬 Comments
View all comments