0%

Chapter Title : ദൂരങ്ങളിലേക്ക് 3🍃[പട്ടം]

Author : Pattam Read All Parts 913

ഇവിടെ നീ ജോലി ചെയ്യുന്ന ആളാണ്. പക്ഷേ അതുകൊണ്ട് തല താഴ്ത്തി നടക്കേണ്ട. മനസ്സിലായോ?

ഫിലിപ്പ് അവനെ നോക്കി. ആ വാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല.

അവൻ പതുക്കെ തലതാഴ്ത്തി പറഞ്ഞു. 'മനസ്സിലായി'.

ജോസഫ് അവനെ തൊട്ടപ്പുറത്തെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി.

ചെറുതെങ്കിലും വൃത്തിയായൊരു മുറി.

ഒരു കട്ടിൽ. ഒരു മേശ. ഒരു ചെറിയ അലമാര. ഒരു ജനൽ.

പുറത്ത് നോക്കിയാൽ തോട്ടത്തിന്റെ പച്ചപ്പ്.

ഇതാണ് നിന്റെ മുറി.

ഫിലിപ്പ് മുറിക്കുള്ളിലേക്ക് പതുക്കെ കയറി.

ചെറിയ മുറിയായിരുന്നു. പക്ഷേ അവന് അത് പോലും വലിയതായി തോന്നി. അവന്റെ ജീവിതത്തിൽ

സ്വന്തമായി ഒരു മുറി എന്നത് തന്നെ ഒരു പുതിയ അനുഭവമായിരുന്നു.

എന്തെങ്കിലും വേണമെങ്കിൽ ചോദിച്ചോ, ജോസഫ് പറഞ്ഞു.

ശരി ചേട്ടാ. ജോസഫ് പുറത്തേക്ക് പോയതും ഫിലിപ്പ് ബാഗ് കട്ടിലിൽ വെച്ചു.

മുറി മുഴുവൻ ഒന്ന് നോക്കി. ജനലിനരികിലേക്ക് നടന്നു. പുറത്ത് കാറ്റ് ഇലകളെ തഴുകി കടന്നുപോയി.

ആ കാറ്റിൽ എവിടെയോ നിന്നും

അവന് പള്ളിയുടെ മണം ഓർമ്മയായി. 'ഫാദർ!...'

ആ ചിന്ത വന്നതും അവന്റെ നെഞ്ച് വീണ്ടും ഒന്ന് ഭാരമായി.

അവൻ കട്ടിലിൽ ഇരുന്നു. കൈ നീട്ടി ബാഗ് തുറന്നു. അകത്ത് വൃത്തിയോടെ മടക്കി വെച്ച വസ്ത്രങ്ങളുടെ ഇടയിൽ ഒരു ചെറിയ ബൈബിൾ.

അത് കണ്ട നിമിഷം അവന്റെ കണ്ണുകൾ മങ്ങിപ്പോയി.

'ഫാദർ വെച്ചതായിരിക്കും'. അവൻ അതെടുത്തു നെഞ്ചോട് ചേർത്തു.

കുറച്ചു നിമിഷം മുറിയിൽ ഒന്നും കേട്ടില്ല. കാറ്റിന്റെ ശബ്ദവും അവന്റെ ശ്വാസവും മാത്രം.

വൈകുന്നേരം വരെ ജോസഫിനൊപ്പം ചെറിയ ചെറിയ കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴും

ഫിലിപ്പിന്റെ മനസ്സ് ഇടയ്ക്കിടെ

💬 Comments

View all comments