0%

Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]

Author : Pattam Read All Parts 1.1K

ചെറുതായി താഴേക്ക് നോക്കി.

'അത്രക്ക് വായിക്കാൻ പറ്റുമോ?'

'കുറച്ചു...' സാറ മൃദുവായി പറഞ്ഞു.

"അങ്ങനെയാണേൽ ഇപ്പോ എന്താണ് വായിച്ചത്?" ഫിലിപ്പ് ചോദിച്ചു.

സാറ കുറച്ചു നേരം അവനെ മാത്രം നോക്കി നിന്നു. അവളുടെ വിടർന്ന കണ്ണുകളിൽ ഇപ്പോൾ വെറും തമാശയല്ലായിരുന്നു..

'നീ എന്നെ അവോയ്ഡ് ചെയ്യാൻ നോക്കുന്നു.'

ഫിലിപ്പ് ഉടൻ തല ഉയർത്തി.

“ഞാനോ?”

'അതെ'

"ഞാൻ അവോയ്ഡ് ചെയ്യുന്നില്ല".

അപ്പോൾ...അവൾ അല്പം കൂടി അടുത്തേക്ക് നീങ്ങി.

"എന്തിനാ ഓരോ തവണയും കണ്ണ് മാറ്റുന്നത്?"

ആ ചോദ്യം നേരെ അവന്റെ നെഞ്ചിൽ തട്ടി. അവൻ മിണ്ടാതെ നിന്നു.

കാരണം സത്യം പറയാൻ അവനാൽ കഴിഞ്ഞില്ല. അവളെ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ തന്നെ മറന്നുപോകുമോ എന്ന ഭയമായിരുന്നു.

മഴയുടെ തണുപ്പിനിടയിൽ ഷെഡ്ഢിന്റെ ഉള്ളിൽ അവളുടെ ശരീരത്തിൽ നിന്ന് ഉയരുന്ന മൃദുവായ ചൂട് ഫിലിപ്പിന് വ്യക്തമായി അനുഭവിക്കാനായി. സോപ്പിന്റെ മണം. മഴയുടെ നനവ്. മുടിയുടെ നനുത്ത മണം.

ഒരുപെൺകുട്ടി വളരെ അടുത്ത് നിന്നാൽ മാത്രം അറിയാൻ കഴിയുന്ന അവ്യക്തമായൊരു സാന്നിധ്യം. അവൻ അറിയാതെ ആഴത്തിൽ ശ്വാസം വിട്ടു.

സാറ അത് കേട്ടു.

"ഇത്ര നാണം കുണുങ്ങിയാണോ?"

അവൾ മൃദുവായി ചോദിച്ചു.

'അല്ല..'അവൻ പറഞ്ഞു.

പിന്നെ കുറച്ചു നിമിഷം കഴിഞ്ഞ് വളരെ താഴ്ന്ന ശബ്ദത്തിൽ കൂട്ടിച്ചേർത്തു.

"നീ അടുത്ത് നിൽക്കുമ്പോഴാണ്..."

ആ വാക്ക് കേട്ട നിമിഷം സാറയുടെ കവിളുകൾ മൃദുവായി ചുവന്നു.

പുറത്ത് മഴ പെയ്യുകയായിരുന്നു.

അകത്ത്, അവളുടെ ഹൃദയം.

അവൾ തല ഉയർത്തി അവനെ നോക്കി. ആ നിമിഷത്തിൽ

അവൾക്ക് ആദ്യമായി വ്യക്തമായി തോന്നി ഫിലിപ്പ് വെറും സുന്ദരനായ ഒരു

💬 Comments

View all comments