0%

Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]

Author : Pattam Read All Parts 1.1K

ആദ്യം ചെറുതായി.

പിന്നെ കുറച്ചു കൂടി.

“മഴ”

സാറ മൃദുവായി പറഞ്ഞു.

ഫിലിപ്പ് വൈപ്പർ ഓണാക്കി.

മഴയുടെ മണം കാറിനകത്തേക്ക് പതുക്കെ നിറഞ്ഞു.

സാറ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

"എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്".

'എനിക്കും'. ഫിലിപ്പ് പറഞ്ഞു.

ഫിലിപ്പ് കുറച്ചു നിമിഷം ചിന്തിച്ചു.

“മഴ വരുമ്പോൾ…ലോകം അല്പം വേഗത കുറഞ്ഞ പോലെ തോന്നും.”

സാറ പതുക്കെ അവനെ നോക്കി.

'നീ ചിലപ്പോൾ വളരെ ആഴമുള്ള കാര്യങ്ങൾ പെട്ടെന്ന് പറയും'.

"ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല"

'പറഞ്ഞു'.

അവൻ ചെറുതായി ചിരിച്ചു.

വീട് എത്തുന്നതിന് മുമ്പ് അവർ വഴിയിലെ ചെറിയ ചായക്കടയിൽ മഴ മാറാൻ ഒന്ന് നിർത്തി.

ചായ കുടിച്ചു തിരിച്ചു നടക്കുമ്പോൾ, സാറയുടെ കാൽ അല്പം വഴുതി.

അവൾ തെന്നിപ്പോകുന്നതിന് മുമ്പ് ഫിലിപ്പ് പെട്ടെന്ന് അവളെ പിടിച്ചു.

ഒരു നിമിഷം നിശബ്ദമായി.

അവന്റെ കൈപത്തി അവളുടെ മുലയിലാണ് അമർന്നത്.

സാറയുടെ ശരീരം ചെറുതായി അവന്റെ ഭാഗത്തേക്ക് ചായ്ന്നു.

അവൾ മുകളിലേക്ക് ചെരിഞ്ഞു നോക്കി. അവൻ താഴേക്കും. രണ്ടുപേരുടെയും മുഖങ്ങൾ വളരെ അടുത്തായി.

പെട്ടെന്ന് അവൻ ബോധം വീണ്ടെടുത്തു. കൈ പിൻവലിച്ചു. അവളെ നേരെ നിർത്തി.

അവളെ വീണ്ടും നോക്കി. അവന്റെ ഉള്ളിൽ ചെറിയ പേടി തോന്നി. പക്ഷേ അതിലും അപകടകരമായ മറ്റൊന്നുണ്ടായിരുന്നു. അവളെ വീഴാൻ വിടില്ലെന്ന ഉറപ്പ്.

സാറയുടെ ശ്വാസം അല്പം പിടഞ്ഞു.

ഒരു നിമിഷം.

“സോറി" ഫിലിപ്പ് കുറ്റബോധത്തോടെ പറഞ്ഞു.

എന്തിന്?

സാറ മൃദുവായി ചോദിച്ചു.

ഫിലിപ്പ് ഒന്ന് അമ്പരന്നു.

'ഞാൻ... പെട്ടെന്ന്..'

"ഞാൻ വീണില്ലല്ലോ", അവൾ പതുക്കെ പറഞ്ഞു. അവൻ ഒന്നും

💬 Comments

View all comments