Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
എല്ലാവരും കൂടി ഇരിക്കുമ്പോൾ വീട് വീണ്ടും സാധാരണ കുടുംബത്തിന്റെ ശബ്ദങ്ങളാൽ നിറഞ്ഞിരുന്നു. ജിനി ഫോൺ നോക്കിക്കൊണ്ട് എന്തോ പറഞ്ഞ് ചിരിക്കുന്നു. ജോസഫ് ഇന്നത്തെ തോട്ടത്തിലെ കാര്യങ്ങൾ സംസാരിക്കുന്നു. അന്നാമ്മ എല്ലാവരുടെയും പ്ലേറ്റിലേക്കും ദോശയും മുട്ടക്കറിയും വച്ച് കൊടുക്കുന്നു.
ഫിലിപ്പ് സാറയുടെ എതിർവശത്തായിരുന്നു ഇരുന്നത്.
സാറ പ്ലേറ്റിലേക്കു നോക്കിക്കൊണ്ടിരുന്നു. പക്ഷേ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ പതുക്കെ ഉയർന്ന് അവനെ ശ്രെദ്ധിക്കും. അവൻ അതേ നിമിഷം തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അവൾ ഉടൻ താഴേക്ക് നോക്കും.
പക്ഷേ ആ ചെറു നോട്ടങ്ങളിൽ പോലും ഇപ്പോൾ പഴയ അകലം ഇല്ലായിരുന്നു. അത് മറ്റൊന്നായിരുന്നു.
സ്വന്തമായി മാത്രം അറിയാവുന്ന
ഒരു രഹസ്യത്തിലൂടെ അടുത്തവരായവരുടെ നിശ്ശബ്ദത.
“ഫിലിപ്പേ,”
ജോസഫ് വിളിച്ചു.
“ഇന്ന് ഉച്ചയ്ക്ക് മുകളിലെ സ്റ്റോർറൂം ഒന്ന് ക്ലിയർ ആക്കണം. പഴയ സാധനങ്ങൾ കുന്നുക്കൂടി കിടക്കുന്നുണ്ട്.”
“ശരി ചേട്ടാ,”
ഫിലിപ്പ് പറഞ്ഞു.
“സാറേ, നീയും ഒന്ന് നോക്കിക്കോ. പഴയ ബോക്‌സുകളിൽ നിന്റെ അമ്മയുടെ ചില കാര്യങ്ങൾ ഉണ്ടാകാം.”
“ശരി അപ്പച്ചാ,”
സാറ മറുപടി കൊടുത്തു.
ആ മറുപടി കേട്ട നിമിഷം ഫിലിപ്പും സാറയും ഒരു നിമിഷം തമ്മിൽ നോക്കി.
രണ്ടുപേരും ഒരു വാക്കുമില്ലാതെ തന്നെ ഇരുവരുടെയും ഹൃദയം
ഒരേ സമയം ഒന്ന് പതറി.
ജിനി അത് ഒന്നും അറിയാതെ ചോദിച്ചു,
“സ്റ്റോർറൂം തുറക്കാൻ പോകുവാന്നോ? അവിടെ ഭൂതം ഉണ്ടെന്നല്ലേ പറഞ്ഞത്.”
“നീ ഇവിടെ ഉള്ളപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഭൂതത്തെ എന്തിന് പേടിക്കണം,”
സാറ ഉടൻ പറഞ്ഞു.
അവിടെ പിന്നെ കൂട്ടച്ചിരിയായി.
ഉച്ചയോടെ വീട് അല്പം ശാന്തമായി.
അന്നാമ്മ അടുക്കളയിൽ.
ജിനി മുറിയിൽ.
ജോസഫ് പുറത്തേക്ക് പോയിരുന്നു.
മുകളിലെ
💬 Comments
View all comments