Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
പറഞ്ഞു.
“ഇവിടം തൊട്ടേ കുസൃതി തുടങ്ങിയതത് കാണാം.”
സാറ ചുണ്ടു ചുളിച്ചു.
“നീ ഒന്ന് കൂടെ ചിരിച്ചാൽ ഈ ഫോട്ടോ ഞാൻ കത്തിക്കും.”
“അയ്യോ വേണ്ട"
അവൻ ഉടൻ പറഞ്ഞു.
“ഇത് ഇവിടെ ആയതുകൊണ്ട് സേഫ് ആയി.”
“ഇത് എന്റെ കയ്യിലായിരുന്നെങ്കിൽ സേഫ് ആവില്ലായിരുന്നു,”
സാറ പറഞ്ഞു.
ഫിലിപ്പ് വീണ്ടും ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ സാറയും അറിയാതെ ചിരിച്ചു.
പഴയ സ്റ്റോർറൂമിന്റെ പൊടിയേറിയ വെളിച്ചത്തിനുള്ളിൽ ആ ചെറിയ ചിരികൾ പോലും വളരെ ജീവനുള്ളതുപോലെ തോന്നി.
ഒരു ചെറിയ നിമിഷം മുകളിലെ ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ബോക്സ് എടുക്കാൻ സാറ കാൽവിരലുകളിൽ ഉയർന്നു.
“കിട്ടുന്നില്ല…”
അവൾ പറഞ്ഞു.
“ഞാൻ എടുക്കാം,”
ഫിലിപ്പ് അടുത്തേക്ക് വന്നു.
അവൻ അവളുടെ പിന്നിലൂടെ കൈ നീട്ടി
മുകളിലെ ബോക്സ് പിടിക്കാൻ ശ്രമിച്ചു.
ആ നിമിഷം അവർക്കിടയിലെ ദൂരം
വളരെ കുറഞ്ഞു.
സാറയുടെ പുറകിലൂടെ അവന്റെ ശ്വാസത്തിന്റെ ചൂട് അല്പം തട്ടിയപോലെ തോന്നി. അവൾ അനങ്ങാതെ നിന്നു.
ഫിലിപ്പിന് മുകളിലെ ബോക്സ് കിട്ടിയെങ്കിലും അവൻ ഉടൻ പിന്നോട്ടില്ല. കാരണം അവളുടെ കഴുത്തിന്റെ ഭാഗത്ത് നിന്ന് വീണ്ടും ആ പരിചിതമായ മൃദുവായ വാനില മണം.
അവൻ അറിയാതെ കണ്ണുകൾ അടയ്ക്കാതെ തന്നെ ഒരു നിമിഷം ആ മണം ശ്വസിച്ചു. സാറയുടെ ഹൃദയം ഒന്ന് വേഗമായി.
“കിട്ടിയോ?”
അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.
“മ്മ്
കിട്ടി”
അവൻ അതേ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. പക്ഷേ അവൻ ബോക്സ് താഴെയിറക്കിയ ശേഷം പോലും
രണ്ടുപേരും ഉടൻ മാറിയില്ല.
സാറ പതുക്കെ തിരിഞ്ഞു.
ഇപ്പോൾ അവർ വളരെ
💬 Comments
View all comments