Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
വീട്ടുമുറ്റത്ത് എത്തിയപ്പോൾ ജിനി ആദ്യം തന്നെ വരാന്തയിലേക്ക് ഓടി കയറി.
ജോസഫ് തോട്ടത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളകിന്റെ കുറച്ചു കെട്ടുകൾ വരാന്തയുടെ സൈഡിലേക്ക് വെച്ചു.
അന്നാമ്മ കിച്ചണിലേക്ക് നടന്നു.
വീട്ടിലെ ശബ്ദങ്ങൾ പതുക്കെ സാധാരണയായി തിരിച്ചു വന്നു.
പക്ഷേ ഫിലിപ്പിന്റെ ഉള്ളിൽ ഒന്നും സാധാരണമായിരുന്നില്ല.
അവൻ വരാന്തയുടെ അരികിൽ നിന്നു.
അവന്റെ ഉള്ളിൽ അപ്പോഴും ആ ശെഡ്ഢിന്റെ ചെറിയ ഇരുട്ടും,
മഴത്തുള്ളികളുടെ ശബ്ദവും,
സാറയുടെ അടുത്തുനിന്ന നിശ്ശബ്ദതയും ജീവിച്ചുകൊണ്ടിരുന്നു.
അവൻ തല ഉയർത്തിയപ്പോൾ
സാറ കോണിപ്പടി കയറിക്കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ മുറിയിലേക്ക് പോകുന്ന
പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടി. കാലം പഴകിയ ചാരനിറമുള്ള പടികൾ. ഇടയ്ക്കിടയ്ക്ക് ചെറു പച്ചപ്പൂപ്പൽ പിടിച്ച അരികുകൾ.
ആ കോണിപ്പടിക്ക് ഒരു പഴയ വീടിന്റെ പ്രത്യേക ഭംഗിയുണ്ടായിരുന്നു.
സാറ ഓരോ പടി കയറുമ്പോഴും
അവളുടെ നനഞ്ഞ മുടിയുടെ അറ്റങ്ങളിൽ നിന്ന് ചെറിയ തുള്ളികൾ പിന്നിലേക്ക് വീണു.
ഫിലിപ്പ് അവളെ നോക്കി നിന്നു. അവൾ പടികളുടെ മധ്യത്തിൽ എത്തിയപ്പോൾ എന്തോ തോന്നിയപോലെ പെട്ടെന്ന് തിരിഞ്ഞു നോക്കി.
താഴെ നിന്ന് അവനെ നോക്കി നിൽക്കുന്ന ഫിലിപ്പിന്റെ കണ്ണുകളിലേക്ക് അവളുടെ കണ്ണുകൾ നേരെ ചെന്നെത്തി.
രണ്ടുപേരും ഒരു നിമിഷം ഒന്നും ചെയ്തില്ല. മഴയുടെ ശബ്ദം മാത്രം. അവളുടെ ചുണ്ടിന്റെ വക്കിൽ വളരെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
പക്ഷേ അതിൽ ആ ശെഡ്ഢിന്റെ ഓർമ്മയും, അവന്റെ നോട്ടത്തെക്കുറിച്ചുള്ള അവളുടെ ബോധ്യവും, അതിലുപരി...അവനെ കണ്ടതിലെ ഒരു സ്വകാര്യ സന്തോഷവും ഉണ്ടായിരുന്നു.
ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ഹൃദയം പെട്ടെന്ന് ശക്തിയായി മിടിച്ചു.
അവൻ ഒന്നും പറയാതെ ചെറുതായി തല താഴ്ത്തി. സാറ പിന്നെ മുകളിലേക്ക്
💬 Comments
View all comments