Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
പിന്നെ വളരെ ശാന്തമായി പറഞ്ഞു.
“ഇത് മനസ്സിൽ നിന്ന് പോവില്ലെന്നാ തോന്നുന്നത്.”
ആ മറുപടി കേട്ടപ്പോൾ സാറയുടെ കണ്ണുകളിൽ വളരെ ചെറുതായി, പക്ഷേ വളരെ സത്യമായ ഒരു സന്തോഷം തെളിഞ്ഞു.
“എവിടേക്കാ?”
ഫിലിപ്പ് ശബ്ദം താഴ്ത്തി ചോദിച്ചു.
“തോട്ടത്തിലേക്ക്.”
“ഈ രാത്രിയിൽ തോട്ടത്തിലേക്കോ?”
“എന്താ...പേടിയാണോ?” സാറ കണ്ണ് ചിമ്മി ചോദിച്ചു.
“എനിക്ക് പേടിയോ.”
അവൻ ചെറുതായി പറഞ്ഞു.
സാറ അവനെ നോക്കി ചിരിച്ചു.
"നമ്മളുടെ ഏരിയ മുഴുവൻ നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന ആളുകളാണ്."
അവൾ പതുക്കെ നടന്നു കൊണ്ടു പറഞ്ഞു.
“പിന്നെ.."
ഒരു ചെറു ഇടവേള എടുത്ത് അവൾ അവനെ നോക്കി.
“ഇപ്പോൾ നീ കൂടെ ഉണ്ടല്ലോ.”
ആ വാക്ക് കേട്ട നിമിഷം ഫിലിപ്പിന്റെ ഹൃദയം ഒന്ന് നിശ്ചലമായി. അവൻ അവളെ നോക്കി. അവൾ അത് പറഞ്ഞിട്ട് വളരെ സാധാരണമായി മുന്നോട്ട് നോക്കി നടക്കുകയായിരുന്നു.
പക്ഷേ അവളുടെ ചുണ്ടിന്റെ വക്കിൽ
അറിയാതെ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. രണ്ടുപേരും തോട്ടത്തിനകത്തേക്ക് കയറി.
രാത്രിയിലെ കുരുമുളക് വള്ളികൾ
പകലുകളേക്കാൾ വേറൊരു ഭാവം തന്നെയായിരുന്നു. ഇലകളിൽ ഇനിയും അല്പം നനവ്, മണ്ണിൽ രാത്രിയുടെ തണുപ്പ്, മുകളിലൂടെ നക്ഷത്രങ്ങൾ ചെറുതായി മാത്രം കാണുന്ന ആകാശം, തോടിനരികിലേക്ക് പോകുന്ന ചെറുവഴി നനഞ്ഞ ഇലകൾ കൊണ്ട് പകുതി മറഞ്ഞിരുന്നു.
അവിടെ ചെന്നെത്തിയപ്പോൾ
സാറ ഒരു പഴയ കോൺക്രീറ്റ് തിട്ടയുടെ അരികിൽ ഇരുന്നു.
തോടിന്റെ വെള്ളം കല്ലുകളിൽ തട്ടി ചെറുതായി ഒഴുകി കൊണ്ടിരുന്നു. “ഇവിടെ ഇരിക്ക്,”
അവൾ അവന്റെ സൈഡിലുള്ള ഇടം കാണിച്ചു. ഫിലിപ്പ് അവളുടെ അടുത്ത് ഇരുന്നു. വളരെ അടുത്തല്ല, പക്ഷേ വളരെ ദൂരെയുമല്ല.
അവർക്കിടയിൽ
💬 Comments
View all comments