0%

Chapter Title : ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Author : Pattam Read All Parts 1.1K

എല്ലാം മനസ്സിലാക്കും.”

“നിന്നെ ചെറുപ്പം മുതൽ കണ്ട ആളല്ലേ ഞാൻ,”

ഫാദർ പറഞ്ഞു.

“നിന്റെ മൗനം പോലും പലതും പറയും.”

ആ വാക്ക് കേട്ടപ്പോൾ

ഫിലിപ്പ് കുറച്ചു നിമിഷം തല താഴ്ത്തി ഇരുന്നു.

“ഇവിടെ...”

അവൻ വളരെ പതുക്കെ തുടങ്ങി.

“ഇവിടെ എന്തോ ഒരു രസമാണ്.”

ഫാദർ മിണ്ടാതെ കേട്ടു.

“ഈ വീട്ടിലെ...ഒരാളായി ഇരിക്കുന്നതുപോലെ തോന്നുന്നു.”

ഫോണിന്റെ അറ്റത്ത് കുറച്ചു നിമിഷം നിശ്ശബ്ദത.

പിന്നെ ഫാദർ ചോദിച്ചു:

“അതുകൊണ്ട് പേടിയുണ്ടോ?”

അവൻ ചെറുതായി ചിരിച്ചു.

“ഉണ്ട്"

“എന്തിന്?”

“ഇതൊക്കെ സത്യമാണോ എന്ന് തോന്നുന്നില്ല.”

ഫാദർ കുറച്ചു നിമിഷം മിണ്ടാതിരുന്നു.

പിന്നെ പറഞ്ഞു,

“ഫിലിപ്പേ...ചില അനുഗ്രഹങ്ങൾ

വലിയ അത്ഭുതത്തോടെ വരില്ല.”

അവൻ കണ്ണുകൾ അടച്ചു കേട്ടു, ചിലത് മനുഷ്യരുടെ രൂപത്തിൽ വളരെ പതുക്കെ ജീവിതത്തിലേക്ക് കയറിവരും.”

ആ വാക്കുകൾ കേട്ടപ്പോൾ

ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് നിറഞ്ഞു.

“ഫാദറെ..”

അവൻ ശബ്ദം അല്പം താഴ്ത്തി വിളിച്ചു.

“എനിക്ക് ഇവിടം വിട്ട് പോവാൻ മനസ്സില്ലാതാകുന്നുണ്ട്.”

ഫാദർ ആ വാക്ക് കേട്ട് ചെറുതായി ചിരിച്ചു.

“അപ്പോൾ നിന്റെ മനസ്സ് ആദ്യമായി ഒരു സ്ഥലത്ത് നിൽക്കാൻ പഠിക്കുകയാണ്.”

ഫിലിപ്പ് കുറച്ചു നിമിഷം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ ചോദിച്ചു,

“എനിക്ക്, ഇങ്ങനെ ഒന്ന് കിട്ടാൻ അർഹതയുണ്ടോ ഫാദറെ?”

ആ ചോദ്യം കേട്ട നിമിഷം

ഫോണിന്റെ അറ്റത്ത് ചെറുതായി ഒരു നിശ്ശബ്ദത വീണു.

പിന്നെ ഫാദറുടെ ശബ്ദം വന്നു.

വളരെ സൗമ്യമായി,

വളരെ ഉറപ്പോടെ,

“നിനക്ക് അർഹതയില്ലാത്ത സ്നേഹം ലോകത്തിൽ ഇല്ല, മോനേ.”

ആ വാക്ക് കേട്ട നിമിഷം

ഫിലിപ്പിന്റെ കണ്ണിൽ നിന്ന് ഒരു

💬 Comments

View all comments