Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
ശരി ആണെന്ന് എനിക്കും തോന്നി. വെറുതെ തണുപ്പ് കൊണ്ട് ചക്കണ്ടല്ലോ. നേരെ കേറി കട്ടിലിൽ കിടന്നു. അങ്ങനെ കുറെ നേരം ആയിട്ടും ഞങ്ങൾ ഒന്നും മിണ്ടില്ല അതിന് വിരാമം ഇട്ട് കൊണ്ട് ചേച്ചി ഒൺ ദി ഫ്ലോർ.
" ടാ ഉറങ്ങിയോ...? "
തല പോകുന്നത് ഒക്കെ എനിക്ക് കാണാം ആ ഇരുട്ടത്
" ഇല്ല,, ഞാൻ തുണി അലക്കുവാ... എന്നാടി പറഞ്ഞു തൊല "
ഞാൻ ഉറക്കം പോയവനെ പോലെ ഒന്ന് അഭിനയിച്ചു... അത് പിന്നേ എനിക്ക് ആരും പറഞ്ഞു തരണ്ടല്ലോ ആ കാര്യത്തിൽ ഞാൻ ഒരു സിംഹം ആണെന്നാണ് എല്ലാരും പറയണേ
" എടാ പാട്ട് അടിപൊളി ആയിരുന്നു... നീ പാടുവെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.... "
അവൾ എന്നെ പ്രശംസിച്ചു... സത്യത്തിൽ ഞാൻ ഒന്ന് പൊങ്ങി പിന്നെ പുറത്ത് കാട്ടാൻ പോയില്ല..
" അത് ആ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി... "
" നീ എന്താ ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്നു എന്നോട് പറയാഞ്ഞേ... ഏഹ് "
കുറച്ചൂടെ ചേർന്നു കിടന്നായി ചോദ്യം
" പിന്നേ പാടാൻ അറിയാം എന്ന് ഞാൻ നാട് നീളെ വിളിച്ചു പറയാം... അല്ല അത് പോട്ടെ എന്ത് വിശ്വാസത്തിൽ ആണ് ചേച്ചി എന്നെ ഇതിൽ പിടിച്ചു കിടത്തണേ. ഞാൻ അത്ര നല്ല പൈയ്യൻ ഒന്നും അല്ലാട്ടോ,"
ഒരു വെകിടചിരിയോടെ ഞാൻ അത് പറഞ്ഞപ്പോ അവൾക് യാതൊരു മാറ്റവും ഇല്ല..
" നന്തു നിന്നെ നിക്ക് ഇപ്പോ എന്നെക്കാളും വിശ്വാസവാ... നീ നോക്കുന്ന ഒരു നോട്ടത്തിലും ഒരുരീതിയിലുള്ള കളഗം വന്നിട്ടില്ല... സ്ത്രീകളോട് സംസാരിക്കുമ്പോ അവർക്ക് വേണ്ട മര്യാദ നീ കൊടുക്കുണ്ട്... പിന്നേ അത് തെറ്റിച്ചത് ആ ശ്രീ യുടെ അടുക്കൽ ആണ്... ബട്ട് അത് അവൾ ചോദിച്ചു വാങ്ങിയതല്ലേ... നീ ഒരുപാട് ഷെമിച്ചില്ലേ... "
പിന്നെ ഞാൻ ഒന്നും മിണ്ടില്ല... ഇവൾ ഇതൊക്കെ ശ്രദിക്കുന്നുണ്ടായിരുന്നോ... ആരേം നോക്കാതെ ഇരുന്നത് ഇവൾ കാണുമല്ലോ എന്ന് ഓർത്താ.. ബട്ട് വേണ്ടാത്ത ചിന്തകതിയിലേക്ക് പോകാതെ ഇരിക്കാൻ ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നു
💬 Comments
View all comments