Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
എഴുന്നേറ്റ് വണ്ടിയുടെ അടുത്തേക് നടന്ന്... കുറച്ച് കഴിഞ്ഞു ഞാനും വണ്ടി എടുത്ത് നേരെ വീട്ടിലേക്കു. അവള് പറഞ്ഞു പഠിപ്പിച്ചത് തന്നെ ഞാൻ അങ്ങോട്ട് തട്ടി വിട്ട്. നമ്മക്കെന്താര് പാട്. അല്ലപ്പിന്നെ. വീട്ടിൽ ചെന്നപ്പോ തുടങ്ങി ഗംഗ അവളുടെ അമ്മേക്കട്ടിക്കാൻ ആയിട്ടുള്ള സ്നേഹപ്രകടനം അതിൽ നിന്നെല്ലാം എന്നെ ഒരു പരുതി വരെ രക്ഷിച്ചത് എന്റെ കുഞ്ഞാണ് കുഞ്ചു.
" ദേ ഏട്ടാ ചായ "
കുറച്ച് മനഃസമാദാനം കിട്ടാനായി സിറ്റ് ഔട്ടിൽ പോയി ഇരുന്ന എന്റടുത്തു ചായയും ആയി വന്നു തറയിൽ കളം വരക്കുന്ന ആ പിശാഷിനെ ഇഷ്ടകെറുവോടെ ഞാൻ നോക്കി
" നീ ഇത് എന്തോന്നടി കാണിക്കുന്നെ ഏഹ്.....? "
അതേ മുഖഭാവത്തോടെ അവളോട് തട്ടിക്കേറി
" നാണമാ മനുഷ്യാ.....!! "
എന്നും പറഞ്ഞു ഒറ്റട്ടമായിരുന്നു അകത്തേക്ക്.. ആ ഇഷ്ടക്കേടിലും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്ത്
" എന്തോന്നണു രണ്ടും കൂടെ "
എന്നെ ഒന്നു ഉഴിഞ്ഞു നോക്കിട്ട് കുഞ്ചു എന്റെ അടുത്ത് ഇരുന്നു
" എന്ത് അവൾക് വട്ട്. "
" ചിലരൊക്കെ എന്തെല്ലാമോ ഉറപ്പ് ഒക്കെ തന്നായിരുന്നു. ഒന്നും മാറാതെ ഇരുന്നാൽ മതി "
അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു ഓ... ഇപ്പൊ പിടികിട്ടി
" അതോർത്തു മോള് ടെൻഷൻ അടിക്കണ്ട, ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ ഒന്നും സംഭവിക്കില്ല ഉറപ്പ്. "
" ഏഹ് എന്തോന്ന്....? "
പെണ്ണ് കണ്ണുമിഴിച്ചു എന്നെ നോക്കി
" അല്ല അവള്
💬 Comments
View all comments