Chapter Title : ദൃശ്യം : റാണിയുടെ ആഴത്തിലുള്ള ബന്ധങ്ങൾ 4 [ ജോണി കിങ് ]
കോട്ടൺ നൈറ്റിയെടുത്തുടുത്ത്
കട്ടിലിൽ കേറി കിടന്നു
റാണി :- എന്നാലും അതാരായിരിക്കും...? അയാള് മരിച്ചിട്ടുണ്ടാവുമോ..?
ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ ദൈവമേ...?
അവൾ ചാർജിനിട്ട അവളുട ഫോണെടുത്തു
നോക്കിയപ്പോൾ ജോർജുകുട്ടിയുടെ പത്തോളം മിസ്സ് കോളുകൾ...
വരുണുമായുള്ള കാമകേളിയിൽ റാണി ഫോൺ സൈലൻഡിൽ വെച്ചത് അവൾ മറന്നു പോയി അതിനുശേഷം ആണ് അവൾ പുറത്തു പോയതും ഈ സംഭവങ്ങളൊക്കെ നടന്നു തിരിച്ചെത്തി ഇപ്പോഴാണ് ഈ മിസ് കോളുകൾ കാണുന്നത്....
റാണി :- പാവം അച്ചായൻ പേടിച്ചിട്ടുണ്ടാവും
റാണി ഫോൺ എടുത്തു ജോർജുകുട്ടിയെ തിരിച്ചു വിളിച്ചു...
റിങ്ങ് അടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല... രണ്ടാമതും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന മെസ്സേജ് ആണ് കേട്ടത്...
റാണിയെ വീട്ടിലാക്കി വരുൺ തന്റെ മഞ്ഞ മാരുതി സെൻ കാറിൽ തിരിച്ചു പാഞ്ഞു റോഡിലേക്ക് വിട്ടു...
സ്ഥലത്തെത്താനായപ്പോൾ ഒന്ന് പതുക്കെ സ്പീഡ് കുറച്ച് വണ്ടി മുന്നോട്ട് നിർത്തി...
ആ സൈക്കിളുകാരൻ അങ്ങനെ തന്നെ അവിടെ റോഡിൽ കിടപ്പുണ്ട്...
നേരത്തെ വെളിച്ചം കണ്ട വീട്ടുകാരുടെ വീടുകളിൽ ഒന്നും ഇപ്പോൾ ആ വെളിച്ചമില്ല... ചിലപ്പോൾ സൗണ്ട് കേട്ട് അവർ ലൈറ്റ് ഓൺ ചെയ്തു നോക്കിയപ്പോൾ കണ്ടിട്ടുണ്ടാവില്ല...
വരുണന് ഒരു ആശ്വാസമായി...
കാറിൽ നിന്ന് പതുക്കെ ഇറങ്ങി അവൻ ശരീരം കിടക്കുന്ന ഇടത്തേക്ക് ചെന്നു
തലപൊട്ടി ചോര വരുന്നുണ്ട്...
അവൻ മൂക്കിൽ കൈവച്ച് നോക്കി.... ശ്വാസമില്ല... അതെ അയാൾ മരണപ്പെട്ടിരിക്കുന്നു...
അവൻ കാറിന്റെ പിൻ സീറ്റ് തുറന്ന് അയാളുടെ ബോഡി പൊക്കി കാറിൽ ഇട്ട് ഒടിഞ്ഞു വീണു കിടന്നാൽ സൈക്കിൾ എടുത്തു ഡിക്കിയിൽ ഇട്ട് വണ്ടി മുന്നോട്ട് നീക്കി...
ഈ ബോഡി
💬 Comments
View all comments