0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 30 [Susan]

Author : susan Read All Parts 669

ആന്റി : എടാ, അവള്‍ ഒന്നു കെട്ടിയതാ

അത് കേട്ട ഞാന്‍ ഞെട്ടി തരിച്ചു നിന്നു.......

അത് പറഞ്ഞ ശേഷം ഉടനെ ആന്റി വീടിന്റെ അകത്തേക്ക് കയറി.

ഞാനാകെ ഷോക്ക് അടിച്ച പോലെ നിന്നു. എന്റെ ഉള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടിയ പോലെ എനിക്ക് തോന്നി. ഞാന്‍ കെട്ടണം എന്ന് കരുതിയ നാന്‍സി ഒന്ന് കെട്ടിയതാനെന്ന കാര്യം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

അവളെ കണ്ടാല്‍ ഒന്ന് കേട്ടിയതാണെന്നു തോന്നില്ല. മാത്രവുമല്ല അവള്‍ക്ക് കെട്ടിയ പെണ്ണിന്റെ പക്വത ഒന്നും ഇല്ലായിരുന്നു. ഇപ്പോഴും കളിച്ചു നടക്കുന്ന ഒരു വായാടി ആയ പെണ്ണ്. ശരീരം വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കൊച്ചു പെണ്ണിന്റെ പോലെ ആയിരുന്നു. അത് പോലെ തന്നെ അവളുടെ വളരെ നിഷ്കളങ്കമായ പെരുമാറ്റവും. സങ്കടം കാരണം എന്റെ ഹൃദയം വിങ്ങിപൊട്ടി.

ഞാന്‍ പതിയെ നടന്നു കൊണ്ട് വീടിന്റെ അകത്തേക്ക് കയറി. ആന്റി പറഞ്ഞത് കേട്ടു തളര്‍ന്ന ഞാന്‍ അവിടെ ഉള്ള കസേരയില്‍ ഇരുന്നു. എന്റെ ദേഹം ഐസ് പോലെ തണുത്തു. ഞാന്‍ ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി. എന്റെ തൊണ്ട ഇടറുന്ന പോലെ എനിക്ക് തോന്നി.

ഞാന്‍ : എന്നതാ ആന്റി...... അവളുടെ കല്യാണം കഴിഞ്ഞതാണോ............

ആന്റി : അതേടാ, അവളുടെ കെട്ടു കഴിഞ്ഞതാ

അത് കേട്ട എന്റെ ഹൃദയം പടാ പടാ ഇടിച്ചു. എന്റെ ബ്ലഡ്‌ പ്രെഷര്‍ നല്ല പോലെ കൂടി. എന്റെ ഹൃദയം തകരുന്ന പോലെ എനിക്ക് തോന്നി. എന്നിരുന്നാലും ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് ഞാന്‍

ഞാന്‍ : പക്ഷെ..... അവളുടെ നടപ്പ്

💬 Comments

View all comments